Get Updates
Get notified of breaking news, exclusive insights, and must-see stories!

സാരി അടിച്ചേൽപ്പിക്കേണ്ട, അധ്യാപകർക്ക് ഏത് വസ്ത്രവുമാകാം, സർക്കാർ ഉത്തരവ്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വേഷം എന്നും തര്‍ക്ക വിഷയമാണ്. അധ്യാപികമാര്‍ സാരി ധരിച്ച് വേണം പഠിപ്പിക്കാന്‍ എത്താന്‍ എന്നൊരു അലിഖിത നിയമം പലയിടത്തും ഉണ്ട്. ഇതിനെതിരെ അധ്യാപകര്‍ക്ക് ഇടയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന് വന്നിട്ടുളളതാണ്. ഈ സാഹചര്യത്തില്‍ അധ്യാപകരുടെ വേഷം സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്.

തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ അധ്യാപനകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. സാരി ധരിച്ച് അധ്യാപികമാര്‍ ജോലി ചെയ്യണം എന്നുളള ഒരു നിയമവും നിലവില്‍ ഇല്ലെന്നും ഉത്തരവില്‍ പറയുന്നു.

rb

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ കുറിപ്പ് വായിക്കാം:
'' നാലഞ്ചു ദിവസം മുൻപ് ഒരു യുവ അദ്ധ്യാപിക ഒരു പരാതി രേഖപ്പെടുത്തി സംസാരിച്ചു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അവർക്ക് നേരിടേണ്ടിവന്ന ഒരനുഭവം പങ്കു വയ്ക്കാനാണ് വിളിച്ചത്. NET ക്ലിയർ ചെയ്തിട്ടുള്ള, MAയും B.Ed-ഉം ഉള്ള ആ അധ്യാപികയ്ക്ക് ജോലി വേണമെങ്കിൽ, എല്ലാ ദിവസവും സാരി ഉടുത്തേ പറ്റൂ എന്നൊരു നിബന്ധന അധികാരികൾ മുന്നോട്ടുവച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ സർക്കാരിൻ്റെ നിലപാട് പല ആവർത്തി വ്യക്തമാക്കിയിട്ടുള്ളതാണ്.

'ഇങ്ങനെയാണ് വീട്ടിൽ നടക്കുന്നത്...' ചിരിപ്പിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒക്കെത്തന്നെ അധ്യാപകർക്ക് ഇഷ്ടമുള്ള, അവർക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേൽപ്പിക്കുന്ന രീതി കേരളത്തിൻ്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല. ഞാനും ഒരു അധ്യാപികയാണ്. കേരള വർമയിൽ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാർ ധരിച്ച് പോകുമായിരുന്നു. ഒരു അധ്യാപികയ്ക്ക് നൂറായിരം കർത്തവ്യങ്ങൾ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയിൽ വരില്ല.

വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ അകാരണമായി ഇടപെടാൻ മറ്റാർക്കും അവകാശമില്ല. 2014ൽ മെയ് 9ന് ഇത് വ്യക്തമാക്കി ഒരു സർക്കുലർ സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രവൃത്തി ആവർത്തിച്ചുവരുന്നതായി അറിയാൻ സാധിച്ചതിനാൽ, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+