കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലേഡിനെതിരെ കാപ്പ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബ്ലേഡ് മാഫിയക്കെതിരെ കൂടുതല്‍ കര്‍ശന നടപടികളിലേക്ക്. അടുത്ത ഘട്ടത്തില്‍ കൊള്ളപ്പലിശക്കാരെ കേരള നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന(കാപ്പ) നിയമത്തിന് കീഴില്‍ കൊണ്ടുവരാനാണ് നീക്കം. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

ഓപ്പറേഷന്‍ കുബേരക്ക് വേണ്ടി ഗുണ്ടാ നിയമവും ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മണിചെയിന്‍ പോലുള്ള തട്ടിപ്പുകള്‍ നടത്തുന്നവരേയും ഗുണ്ട നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.

Ramesh Chennithala

അടുത്ത നിയമസഭ സമ്മേളത്തില്‍ ഗുണ്ട നിയമം ഇതിനായി ഭേദഗതി ചെയ്യുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മണിചെയിന്‍ നടത്തുന്നവരെ ഗുണ്ട ലിസ്റ്റില്‍ പെടുത്തും. ഇങ്ങനെ പിടിയിലാകുന്നവരുടെ കരുതല്‍ തടങ്കല്‍ കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഓപ്പറേഷന്‍ കുബേരയെ തകര്‍ക്കാന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടിയെ തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും ഓപ്പറേഷന്‍ കുബേരയില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ജില്ലാകളിലും ഉടന്‍തന്നെ അദാലത്തുകള്‍ വിളിച്ചുകൂട്ടാന്‍ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

English summary
Government plan to implement KAPA in Operation Kubera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X