കെ- റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ടു; 3773 പേജുള്ള റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെ- റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ട് സര്‍ക്കാര്‍. ആറ് വോള്യങ്ങളിലായി 3773 പേജുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്പ്‌മെന്റ് ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്റ്റേഷനുകളുടെ രൂപരേഖയും ഡിപിആറിലുണ്ട്.

ട്രാഫിക് സര്‍വ്വെ, ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോ ഗ്രാഫിക് സര്‍വ്വേ എന്നിവയും ഡിപിആറിന്റെ ഭാഗമാണ്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കാക്കും. ദേവാലയങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് ഡിപിആര്‍. രണ്ടര വര്‍ഷമെടുത്താണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. 620 പേജുള്ള സാധ്യത പഠനവും ഡിപിആറിന്റെ ഭാഗമാണ്. പദ്ധതി നടപ്പിലായാലുള്ള മാറ്റങ്ങളെ കുറിച്ചാണ് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. 203 ഓളം വരുന്നത് ട്രാഫിക് സര്‍വ്വേ റിപ്പോര്‍ട്ടാണ്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലഭിക്കുന്ന ഇന്ധനലാഭം എന്നിവയെല്ലാം ട്രാഫിക് സര്‍വ്വേയില്‍ ഉള്‍പ്പെടുന്നു.
സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകള്‍ ഇതിലുണ്ട്. 320 പേജാണ് ഈ പഠനം. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഫീസിബിള്‍ സ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 620 പേജാണ് ഈ റിപ്പോര്‍ട്ട്.
Recommended Video
974 പേജുള്ള ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഡിപിആറിലെ ഏറ്റവും പ്രധാനപ്പെട്ട ഘചം. 470 പേജുള്ള ട്രോപ്പോഫിക്കല്‍ സര്‍വേയാണ് തുടര്‍ന്നുള്ളത്. ഡോ. ടി.ആര്‍ വിനോദ് അധ്യക്ഷനായ വദഗ്ധ സംഘമാണ് സാമൂഹിക ആഘാത പഠനത്തിന് നേതൃത്വം നല്‍കിയത്. ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നാലും പിന്നീട് ഇത് വര്‍ദ്ധിക്കുമെന്നും സാധ്യത പഠനത്തില്‍ പറയുന്നു.
അതേസമയം, ഡിപിആറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഡി.പി.ആര്‍ തയാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡി.പി.ആര്‍ അശാസ്ത്രീയവും അപൂര്‍ണവുമായ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ് ഡി.പി.ആര്‍ തയാറാക്കുന്നത്? 530 കിലോ മീറ്റര്‍ കെ- റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡി.പി.ആറില്‍ പറയുന്നത്.
കെ- റെയിലിന്റെ 55 ശതമാനം 292 കിലോ മീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്‌മെന്റ് സ്ഥാപിക്കുന്നത്. ഇതു കോട്ടപോലെ കല്ലും മണലും വച്ച് നിര്‍മ്മിക്കണം. ബാക്കി സ്ഥലത്ത് ഇരുവശങ്ങളിലുമായി മതില്‍ പണിയണം. ഇതിനാവശ്യമായ പ്രകൃതി വിഭവങ്ങള്‍ മധ്യകേരളത്തില്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നത്? ഡി.പി.ആറില്‍ പറയുന്നതിന് വിരുദ്ധമായാണ് ഇന്നലെ കെ -റെയില്‍ എം.ഡി സംസാരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കല്ലും മണ്ണും ട്രെയിനില്‍ കൊണ്ടു വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്ന കണക്കു പോലും സര്‍ക്കാരിന്റെ കൈയ്യിലില്ല. ഇതൊക്കെ ഡി.പി.ആറില്‍ ഉള്‍പ്പെടുത്തേണ്ടേ? ഇതൊന്നും ഇല്ലെങ്കില്‍ എന്തു ഡി.പി.ആര്‍ ആണിത്? - പ്രതിപക്ഷം വ്യക്തമാക്കി.












Click it and Unblock the Notifications