Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാര്‍ നീക്കം ദയനീയമായി പരാജയപ്പെട്ടു; ശിവന്‍കുട്ടി എത്രയും പെട്ടെന്ന് രാജിവെക്കണം: സുരേന്ദ്രന്‍

ദില്ലി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുപ്രീകോടതി വിധിയോടെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സംസ്ഥന സർക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി വിധി മാനിച്ചു വിചാരണ നേരിടുന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉടൻ രാജിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമുതൽ നശിപ്പിച്ച കേസ് സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് നടത്തുന്നത് അം​ഗീകരിക്കാനാവില്ല. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്ത് മന്ത്രിയും മുൻമന്ത്രിമാരും ജനപ്രതിനിധികളുമാണെന്നത് കേരളത്തിന് നാണക്കേടായി. പിഡിപിപി പോലെയുള്ള ജാമ്യം ലഭിക്കാത്ത ​ഗുരുതരമായ കേസിലാണ് മന്ത്രി വിചാരണ നേരിടുന്നത്. അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമ്മികമായും നിയമപരമായും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

ksurendran

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

നേരത്തെ ഇ.പി ജയരാജൻ തന്റെ പേരിലുള്ള കേസ് കോടതിയിൽ എത്തുന്നതിന് മുമ്പ് രാജിവെച്ചിരുന്നു. ജയരാജന് ഒരു നിയമവും ശിവൻകുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രി രാജിവയ്ക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെന്ന തത്ത്വമാണ് ശിവൻകുട്ടി ലംഘിച്ചത്. അപക്വമായ നിലപാട് മാറ്റി അധികാരത്തിൽ തുടരാതെ രാജിവയ്ക്കണം. തരംതാണ പ്രവൃത്തി കാണിച്ച ശിവൻകുട്ടി മന്ത്രി സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തില്‍ അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കൊവിഡിനെ നേരിടുന്നതിൽ കേരളം പൂർണമായും പരാജയപ്പെട്ടു. പി.ആർ വർക്ക് മാത്രമേ കേരളത്തിൽ നടക്കുന്നുള്ളൂ. വാക്സിനേഷനിൽ മുൻ​ഗണനാക്രമം അട്ടിമറിക്കുകയാണ് സർക്കാർ. പലയിടത്തും രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അനർഹർക്ക് വാക്സിൻ നൽകുകയും ഭീതിപരത്തുകയാണ്. ആരോ​ഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമാണ്. കേരള സർക്കാർ അടിയന്തരമായി ഒരു പ്രതിനിധി സംഘത്തെ യുപിയിലേക്ക് അയക്കണം.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

എങ്ങനെയാണ് 25 കോടി ജനങ്ങളുള്ള സംസ്ഥാനത്തെ കൊവിഡ് പ്രതിരോധമെന്ന് പിണറായി വിജയൻ പഠിക്കണം. യുപിയിൽ വീട് വീടാന്തരം ആരോ​ഗ്യപ്രവർത്തകർ വാക്സിൻ എത്തിക്കുന്നു. പട്ടികജാതി കമ്മീഷനെ ബിജെപി നേതാക്കൾ സന്ദർശിച്ചുവെന്നും സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്തെ എസ്.സി ഫണ്ട് തട്ടിപ്പിനെ കുറിച്ച് കമ്മീഷന് പരാതി നൽകി. കേരളത്തിൽ നടക്കുന്ന പട്ടികജാതി പീഡനത്തെ കുറിച്ച് കമ്മീഷനെ ബോധിപ്പിച്ചിട്ടുണ്ടെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്‍ലര്‍

Recommended Video

cmsvideo
    ഞങ്ങള്‍ വീട്ടിലിരുന്നും പഠിക്കുമെടാ.. കേരളത്തിന് അഭിമാന ജയം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+