Get Updates
Get notified of breaking news, exclusive insights, and must-see stories!

സർവകലാശാല പരീക്ഷകൾ ഓഫ്ലൈനായി നടത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണം:വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിവിധ സർവ്വകലാശാല പരീക്ഷകൾ ഓഫ് ലൈനായി നടത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെഎ ഷെഫീഖ് ആവശ്യപ്പെട്ടു. മൂന്നാം തരംഗം ഗുരുതരമായി കേരളത്തെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനാൽ ഓഫ്‌ലൈൻ പരീക്ഷകൾ വിദ്യാർഥികൾക്ക് കൂടുതൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ പരിമിതികൾ, യാത്രാ നിയന്ത്രണങ്ങൾ, ഹോസ്റ്റലുകളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും പരിമിതികൾ തുടങ്ങിയവ നിലനിൽക്കുമ്പോൾ സർവകലാശാലകൾ പരീക്ഷയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം തികച്ചും അനുചിതമാണ്. വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സൗകര്യം സമ്പൂർണമായി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓഫ്‌ലൈൻ പരീക്ഷ എന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നതാണ്.

പിറകെ നടത്തിച്ച ശേഷം പിടികൊടുത്തു, 6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും വിഷ്ണുവും, ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

students2

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് എത്തിച്ചേർന്ന് പരീക്ഷ എഴുതുന്നതിനുള്ള പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്. ഇതിനോടകം പല അധ്യാപകരും, വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരാണ്. നിലവിൽ സർക്കാറിന് ലഭിക്കുന്ന പരിമിതമായ കണക്കുകൾ മാത്രം മുൻനിർത്തി വിദ്യാർഥിദ്രോഹ നടപടികളിലേക്ക് നീങ്ങുന്നത് കൂടുതൽ അപകടം സൃഷ്ടിക്കും.

പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി

ഓൺലൈൻ പരീക്ഷ രീതിയെക്കുറിച്ച് വിദ്യാർത്ഥി സമൂഹത്തിൽ നിന്നും വലിയതോതിൽ ആവശ്യം ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത രീതി പരിഗണിക്കാൻ സർക്കാർ തയ്യാറാകണം. രാജ്യത്തെ വിവിധ സർവകലാശാലകളും യുജിസിയും ഓൺലൈൻ പരീക്ഷയുമായി മുന്നോട്ട് പോകുന്ന സന്ദർഭത്തിൽ സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷകളുടെ കാര്യത്തിൽ പുനഃപരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം..കാരണം കേരളം വിട്ടു | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+