സർക്കാരിന് സെൻകുമാറിനെ വിശ്വാസമില്ല, അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെന്ന് കേന്ദ്രത്തിന് റിപ്പോർട്ട് !!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിജിപിയായി പുനര്‍നിയമനം നല്‍കിയെങ്കിലും ടിപി സെന്‍കുമാറിനെ വിശ്വാസത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെന്‍കുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണെന്നും ഒട്ടേറ ആരോപണങ്ങള്‍ നേരിടുന്ന ആളാണെന്നും അദ്ദേഹത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അംഗമാക്കാനുള്ള നിയമന ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി.

പുടവ ഇഷ്ടപ്പെട്ടില്ല, വധു മണ്ഡപത്തിലേക്ക് വരാൻ തയ്യാറായില്ല!! കല്യാണം വേണ്ടെന്ന് വരനും !!!

'അമ്മേ നിനക്ക് വേണ്ടി....' മാതൃദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Senkumar

സെന്‍കുമാറിന് എതിരായ അന്വേഷണം പുരോഗമിയ്ക്കുകയാണെന്നും ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റ് അറിഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിന് നല്‍കിയ ഫയലില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാപരമായ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അദ്ദേഹത്തെ നിയമിയ്ക്കുന്നത് ട്രൈബ്യൂണലിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Senkumar

സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. സര്‍ക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ട്രൈബ്യൂണലില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും ചീഫ് സെക്രട്ടറി, പിഎസ് സി ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളായി സമിതിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.

സെന്‍കുമാറിനെ കൂടാതെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തിന്റെ പേരും സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

English summary
Govt dont have faith in Senkumar.
Please Wait while comments are loading...