പുതുവൈപ്പ് സമരം... സര്‍ക്കാര്‍ വഴങ്ങുന്നു ? ബുധനാഴ്ച ഉന്നതതല യോഗം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എറണാകുളം പുതുവൈപ്പിനിലെ ഐഒസി പ്ലാന്റ് സംഭരണശാലയ്‌ക്കെതിരേയുള്ള പ്രക്ഷോഭം ശക്തമാകവെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ബുനാഴ്ച രാവിലെ 11 മണിക്കു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

അതേസമയം, സമരക്കാര്‍ക്കു നേരെ ഇന്നും പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കുപറ്റിയിട്ടുണ്ട്. പരിക്കേറ്റിട്ടും പിരിഞ്ഞുപോവാന്‍ തയ്യാറാവാതിരുന്ന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പോലീസിന്റെ അതിക്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു.

pinarayivijayan

വെള്ളിയാഴ്ചയും സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഡിസിപി യതീഷ് ചന്ദ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അന്നു പോലീസിന്റെ പരാക്രമം. സമരക്കാരെ യതീഷ് ചന്ദ്രന്‍ ഓടിച്ചിട്ടു തല്ലിയത് വിവാദമാവുകയും ചെയ്തു. ഡിസിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിഎസ് അച്യുതാനന്ദനും എംഎല്‍എ എസ് ശര്‍മയും രംഗത്തു വന്നിട്ടുണ്ട്.

English summary
LPG terminal protest: Govt called meeting on Wednesday
Please Wait while comments are loading...