ഹാദിയ കേസില്‍ പോലീസ് കടുത്ത നടപടിക്ക്; മൂന്ന് മുസ്ലിം നേതാക്കള്‍ അറസ്റ്റില്‍, പ്രതിഷേധം കത്തും!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഇസ്ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ മാര്‍ച്ച് സംഘടിപ്പിച്ച കേസില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നു. മൂന്ന് മുസ്ലിം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ നാല് പേരെ പിടികൂടിയിരുന്നു.

മുസ്ലിം ഏകോപന സമിതി വൈസ് ചെയര്‍മാന്‍ അബ്ദുന്നാസര്‍ ബാഖവി, ജില്ലാ കമ്മിറ്റി അംഗം ഷിഹാബുദ്ദീന്‍, മുസ്ലിം ഏകോപന സമിതി അംഗം മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പോലീസിന്റേതാണ് നടപടി.

ജഡ്ജിമാരെ ഭീഷണി

ജഡ്ജിമാരെ ഭീഷണി

ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയെന്ന വകുപ്പാണ് പ്രതികള്‍ക്കെതിരേ പ്രധാനമായും ചുമത്തിയിരിക്കുന്നത്. പോലീസിന്റെ ജോലി തടസപ്പെടുത്തല്‍, അനുമതിയില്ലാതെ ജാഥ നടത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വിവാദമായ മതംമാറ്റം

വിവാദമായ മതംമാറ്റം

കോട്ടയം വൈക്കം സ്വദേശി അഖിലയാണ് ഒന്നര വര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ച് ഹാദിയ എന്ന് പേര് മാറ്റിയത്. ഇവര്‍ പിന്നീട് ഷെഫിന്‍ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതാണ് മാര്‍ച്ചിലേക്ക് നയിച്ചത്.

മുസ്ലിം ഐക്യവേദി

മുസ്ലിം ഐക്യവേദി

മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പോലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. സംഭവം നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.

3000ത്തോളം പേര്‍ക്കെതിരേ കേസ്

3000ത്തോളം പേര്‍ക്കെതിരേ കേസ്

തുടര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്ത 3000ത്തോളം പേര്‍ക്കെതിരേയും നേതാക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. മാര്‍ച്ചില്‍ പ്രസംഗിച്ച നേതാക്കളുടെ പരാമര്‍ശങ്ങള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്. ഇതില്‍ പ്രകോപനമായ വാക്കുകള്‍ ഉണ്ടോ എന്നാണ് പരിശോധിച്ചത്.

കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും

കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും

ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്കയും പോലീസിനുണ്ട്.

കരുതലോടെ പോലീസ്

കരുതലോടെ പോലീസ്

ഈ പശ്ചാത്തലത്തില്‍ വളരെ കരുതലോടെയാണ് പോലീസ് നീക്കം. ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ പ്രസംഗിച്ചിരുന്നു. അറസ്റ്റ് കൂടുതല്‍ തലങ്ങളിലേക്കെത്തുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

ജഡ്ജിമാരെ കുറ്റവിചാരണ ചെയ്യണം

ജഡ്ജിമാരെ കുറ്റവിചാരണ ചെയ്യണം

വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കണമെന്നും ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണമെന്നും വിധി പ്രസ്താവം നടത്തിയ ജഡ്ജിമാരെ കുറ്റവിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു മുസ്ലിം ഐക്യവേദി ഹൈക്കോടതി മാര്‍ച്ച് സംഘടിപ്പിച്ചത്.

ഹാദിയ ഇപ്പോള്‍

ഹാദിയ ഇപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം വൈക്കം ടിവി പുരത്തെ വീട്ടിലാണ്. ഹാദിയക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോട്ടയം എസ്പി പറഞ്ഞു.

പോലീസുകാരെ മാറ്റിയത് വിവാദമായി

പോലീസുകാരെ മാറ്റിയത് വിവാദമായി

അതിനിടെ ഹാദിയയുടെ വീടിന് കാവല്‍ നില്‍ക്കുന്നവരില്‍ നാല് പോലീസുകാരെ മാറ്റിയത് വിവാദമായിട്ടുണ്ട്. മുസ്ലിംകളായ പോലീസുകാരെയാണ് മാറ്റിയത്. ബിജെപിക്കാരനായ അമ്മാവന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് ആക്ഷേപം.

ഹാദിയ തടങ്കലില്‍?

ഹാദിയ തടങ്കലില്‍?

മുറിക്കുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ ഹാദിയയെ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ പോലും നല്‍കുന്നില്ല. ഹാദിയയുടെ ജീവന്‍ രക്ഷിക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം ഐക്യവേദി കൂടുതല്‍ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

English summary
Hadiya case: Police Arrests Muslim Leaders
Please Wait while comments are loading...