ഏറെ നാൾ നീണ്ട കാത്തിരിപ്പിന് അവസാനം.. ഷെഫിൻ ജഹാനും ഹാദിയയും മനസ്സ് തുറന്നു.. ഹാദിയയ്ക്ക് ആശ്വാസം

  • Posted By:
Subscribe to Oneindia Malayalam
cmsvideo
അങ്ങനെ ഹാദിയയുടെയും ഷെഫിന്റെയും കാത്തിരിപ്പ് അവസാനിച്ചു | Oneindia Malayalam

കോയമ്പത്തൂര്‍: സുപ്രീം കോടതിക്ക് മുന്നില്‍ ഹാജരായപ്പോള്‍ ഹാദിയ ആദ്യം ആവശ്യപ്പെട്ടത് തനിക്ക് സ്വാതന്ത്ര്യം വേണം എന്നായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരെ കാണാനും സംസാരിക്കാനും ഇഷ്ടമുള്ള ഇടങ്ങളില്‍ സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഹാദിയ ആവശ്യപ്പെട്ടത്. ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ പോകേണ്ടതില്ല എന്നാണ് കോടതി വിധിയെങ്കിലും ഷെഫിന്‍ ജഹാനെ കാണരുതെന്ന് കോടതി വിലക്കിയിട്ടില്ല. ഷെഫിന്‍ ഹാദിയയെ കാണുന്നത് തടയുമെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് അച്ഛന്‍ അശോകന്റെ നിലപാട്. ഷെഫിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെങ്കിലും, ഫോണില്‍ സംസാരിച്ചിട്ടുണ്ട് ഹാദിയ.

വൻ സുരക്ഷയിൽ പഠനം

വൻ സുരക്ഷയിൽ പഠനം

തുടര്‍പഠനത്തിനായി സേലത്തെ കോളേജില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഹാദിയ. ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാനാണ് കോടതി ഹാദിയയോട് നിര്‍ദേശിച്ചിരിക്കുന്നത്. കോളേജ് ഹോസ്റ്റലിലെ ഹാദിയയുടെ താമസവും പഠനവും കനത്ത സുരക്ഷയിലാണ്. ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജ് ഡീന്‍ ജി കണ്ണന്‍ ആണ് ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍.

ഷെഫിനെ കാണാതെ

ഷെഫിനെ കാണാതെ

ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ രക്ഷകര്‍ത്താവായി വെയ്ക്കണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അതനുവദിച്ചിരുന്നില്ല. ഹാദിയ കേസില്‍ ഹൈക്കോടതി വിധി വന്നതിന് ശേഷം ഷെഫിന്‍ ജഹാനെ കാണാനോ സംസാരിക്കാനോ ഹാദിയയ്ക്ക് അവസരം ലഭിച്ചിട്ടില്ല. കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഹാദിയ ഏറ്റവും അധികം ആവശ്യപ്പെട്ടതും ആഗ്രഹിച്ചതും ഷെഫിന്‍ ജഹാനൊപ്പം പോകാനായിരുന്നു.

ഷെഫിൻ ഹാദിയയെ കാണുമോ

ഷെഫിൻ ഹാദിയയെ കാണുമോ

ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീം കോടതി ജനുവരി മൂന്നാം വാരം പരിഗണിക്കാനിരിക്കുന്നതേ ഉള്ളൂ. അത് വരെ ഹാദിയയും ഷെഫിനും സാങ്കേതികമായി ഭാര്യാ ഭര്‍ത്താക്കന്മാരല്ല. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഷെഫിന് ഹാദിയയെ കാണുന്നതിന് നിയമതടസ്സങ്ങളുണ്ടോ എന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു. ഹാദിയയെ കാണാന്‍ ഷെഫിനെ അനുവദിക്കില്ലെന്ന നിലപാടിലാണ് അശോകന്‍.

ഫോണിൽ സംസാരിച്ചു

ഫോണിൽ സംസാരിച്ചു

ഹാദിയയെ കാണാന്‍ ഷെഫിന് അനുമതി നല്‍കില്ല എന്ന ആദ്യ നിലപാട് കോളേജ് അധികൃതര്‍ പിന്നീട് മാറ്റിയിരുന്നു. ഷെഫിന്‍ ജഹാന്‍ വന്ന് ഹാദിയയെ കാണാന്‍ അനുമതി ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം

കോളേജില്‍ വെച്ച് ഹാദിയ ബുധനാഴ്ച ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചു. തന്റെ ഫോണില്‍ നിന്നും ഹാദിയ ഷെഫിനുമായി സംസാരിച്ചതായി കോളേജ് ഡീന്‍ ജി കണ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹാദിയ ആവശ്യപ്പെട്ടത്

ഹാദിയ ആവശ്യപ്പെട്ടത്

ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമോ എന്ന് ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന നിലയ്ക്ക് താന്‍ ഹാദിയയോട് ചോദിച്ചിരുന്നു. ഷെഫിന്‍ ജഹാനോട് സംസാരിക്കണം എന്നാണ് ഹാദിയ ആവശ്യപ്പെട്ടതെന്ന് ജി കണ്ണന്‍ പറഞ്ഞു. തുടര്‍ന്ന് ഡീനിന്റെ ഫോണില്‍ നിന്നും ഹാദിയ ഷെഫിനെ വിളിച്ച് സംസാരിക്കുകയായിരുന്നുവെന്നും ജി കണ്ണന്‍ വ്യക്തമാക്കി.

ഷെഫിനെ കാണണം

ഷെഫിനെ കാണണം

ആരെയെങ്കിലും കാണുന്നതിനോ സംസാരിക്കുന്നതിനോ ഹാദിയയ്ക്ക് വിലക്ക് ഇല്ലെന്ന് ജി കണ്ണന്‍ പറഞ്ഞു. ഷെഫിനോട് ഫോണില്‍ സംസാരിച്ചതിന് ശേഷം ഹാദിയയെ ആശ്വാസവതിയായിട്ടാണ് കണ്ടതെന്നും കോളേജ് ഡീന്‍ പറഞ്ഞു. ഷെഫിനെ കാണുന്നതിനുള്ള സ്വാതന്ത്ര്യം വേണമെന്ന് കഴിഞ്ഞ ദിവസം കോളേജിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഹാദിയ പറഞ്ഞിരുന്നു.

ആറ് മാസത്തെ തടവറ

ആറ് മാസത്തെ തടവറ

കഴിഞ്ഞ ആറുമാസം തനിക്ക് ഇഷ്ടമില്ലാത്തവരുടെ ഒപ്പമാണ് ജീവിച്ചത്. അവര്‍ തന്നെ മതം മാറ്റാന്‍ ശ്രമം നടത്തി. ആളുകളോട് സംസാരിക്കുന്നതിനോ ടിവി കാണുന്നതിനോ പോലും തനിക്ക് അവകാശമുണ്ടായിരുന്നില്ല. ഇപ്പോള്‍ തന്റെ മാനസിക നില ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. തനിക്കിപ്പോള്‍ ആവശ്യം തന്റെ ഭര്‍ത്താവിനെ കാണുന്നതിനുള്ള സ്വാതന്ത്ര്യമാണെന്നും ഹാദിയ പറയുന്നു.

കനത്ത സുരക്ഷയിൽ ഹാദിയ

കനത്ത സുരക്ഷയിൽ ഹാദിയ

നിയമോപദേശത്തിന് ശേഷം ഹാദിയയെ സേലത്തെ കോളേജിലെത്തി കാണുന്ന കാര്യത്തില്‍ തീരുമാനമെടുക്കും എന്നാണ് ഷെഫിന്റെ നിലപാട്. കോളേജില്‍ ഒരു സബ് ഇന്‍സ്‌പെക്ടറുടേയും നാല് കോണ്‍സ്റ്റബിള്‍മാരുടേയും സുരക്ഷയിലാണിപ്പോള്‍ ഹാദിയ. തമിഴ്‌നാട് പോലീസിനാണ് ഹാദിയയുടെ സുരക്ഷാ ചുമതല. കോളേജില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ തന്നെയായിരിക്കും ഹാദിയയ്ക്കും ലഭിക്കുക.

English summary
Hadiya spoke to husband Sheffin Jahan over phone, after many months
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്