കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹക്കിം വധം; എങ്ങുമെത്താതെ അന്വേഷണം, സമര സമിതി നിയമയുദ്ധത്തിന്

Google Oneindia Malayalam News

പയ്യന്നൂര്‍: വിവാദമായ പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീമിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം അനിശ്ചിതത്വത്തില്‍. കേസിലെ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്ത സാ ഹചര്യത്തില്‍ സി കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനായുള്ള സം യുക്തസമരസമിതി നീതി തേടി വീണ്ടും ഹൈക്കോടതിയിലേക്ക്.

പത്തുമാസം മുമ്പാണ് ജനകീയ ഇടപെടലിലൂടെ ഹൈക്കോടതി ഹക്കീം കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. തുടര്‍ന്ന് ഏഴുമാസക്കാലമായി സിബിഐ സംഘം കേസന്വേഷണവുമായി രംഗത്തുണ്ട്. പല മേഖലയിലുള്ളവരെയും ഇതിനകം സിബിഐ ചോദ്യം ചെയ്തുകഴിഞ്ഞുവെങ്കിലും കേസില്‍ കാര്യമായ പുരോഗതിയൊ ന്നും ഉണ്ടായിട്ടില്ലെന്നാണറിയുന്നത്. സാമ്പത്തിക ഇടപാടാണ് കൊലക്ക് പിന്നിലെന്ന നിഗമനത്തില്‍, പയ്യന്നൂരിലെ വിവിധ ധനകാര്യസഹകരണ ബാങ്കുകളില്‍ സിബിഐ സംഘം അന്വേഷണം നടത്തിയിരുന്നു.

Hakkim

കൊറ്റി ഗസ്റ്റ് ഹൗസ് ക്യാമ്പ് ഓഫീസായി സി.ബി.ഐ സംഘം ഏഴുമാസക്കാലം അന്വേഷണം നടത്തിയിട്ടും കുറ്റവാളികളെ പിടികൂടാത്ത സാഹചര്യത്തിലാണ് സംയുക്ത സമര സമിതി വീണ്ടും നിയമയുദ്ധത്തിനായി കോടതി കയറുന്നത്. ഹക്കീംകേസില്‍ അസാധാരണത്വമുണ്ടെന്നും പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുന്ന വിധത്തില്‍ അന്വേഷണം നടത്തണമെന്നും കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടിരുന്നു. ഹക്കീമിന്റെ ഭാര്യ സീനത്ത്, സംയുക്ത സമരസമിതി കണ്‍വീനര്‍ ടി. പുരുഷോത്തമന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

ആദ്യഘട്ടത്തില്‍ തന്നെ ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ പ്രാഥമിക തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നു. കൊറ്റി മദ്രസക്ക് പിറകില്‍ കത്തിക്കരിഞ്ഞനിലയില്‍ കാണപ്പെട്ട മൃതദേഹം ഹക്കീമിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ശാസ്ത്രീയ പരിശോധന നടത്തുകയും തലയോട്ടി പരിശോധിച്ചതില്‍ നിന്നും തലക്കടിയേറ്റാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിരുന്നു.

2014 ഫിബ്രവരി പത്തിന് രാ വിലെയാണ് കൊറ്റി ജുമാസ്ജിദിന് സമീപത്തെ മദ്രസക്ക് സമീപം തെക്കെ മമ്പലത്തെ ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍കണ്ടത്. തുടക്കം മുതലെ മരണം ആത്മഹത്യയാക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്നും ശ്രമംനടന്നിരുന്നു. ഉന്നത തല സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് രാ ഷ്ട്രീയസാമൂഹ്യസാംസ്‌കാരി ക സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്തി രുന്നു. കൂടാതെ സി കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനായുള്ള സംയുക്തസമരസമിതി നൂറുദിവസം നിരാഹാര സമരവുംനടത്തി യിരുന്നു. സംഭവം നടന്നിട്ട് രണ്ടേകാല്‍ വര്‍ഷം പിന്നിടുമ്പോഴും ഹക്കീംവധക്കേസിലെ പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം ഇരുട്ടില്‍തപ്പുകയാണ്.

English summary
Hakkim murder case; Samarasamithi to approach court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X