Get Updates
Get notified of breaking news, exclusive insights, and must-see stories!

'കയറി പിടിക്കുന്നതിന്റെ വീഡിയോ ഉണ്ടോ, അടങ്ങി ഒതുങ്ങി നിൽക്കാത്തത് കൊണ്ടാണ്'; അധിക്ഷേപം, വായടപ്പിച്ച് ഹനാൻ

കൊച്ചി; പഠിക്കാനായി മീൻകച്ചവടം നടത്തി വാർത്തകളിൽ ഇടം നേടിയ ഹനാൻ തനിക്ക് ട്രെയിൻ യാത്രയിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കിട്ടിരുന്നു. ജലന്തറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ തന്നെ ഒരാൾ കയറിപിടിച്ചെന്നും പരാതിപ്പെട്ടിട്ടും പോലീസ് സഹായം ലഭിച്ചില്ലെന്നുമായിരുന്നു ഹനാൻ പറഞ്ഞത്. തന്നെ ദ്രോഹിച്ചവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം പോലീസ് തന്നോട് മോശമായി പെരുമാറുകയാണുണ്ടായതെന്നും ഹനാൻ ആരോപിച്ചിരുന്നു.

അതേസമയം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതിന് കടുത്ത അധിക്ഷേപമാണ് ചിലർ ഹനാനെതിരെ ഉയർത്തിയത്. ഇപ്പോഴിതാ ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് ഹനാൻ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഹനാന്റെ പ്രതികരണം.

മൂന്നാം വർഷ ബിഎ മ്യൂസിക് വിദ്യാർത്ഥിയാണ്


'ജലന്തറിൽ എൽ പി യു എന്ന കോളേജിൽ മൂന്നാം വർഷ ബിഎ മ്യൂസിക് വിദ്യാർത്ഥിയാണ് താൻ. പരീക്ഷാ കാര്യങ്ങൾക്കായാണ് യാത്ര പോയത്. പെട്ടെന്നുള്ള യാത്ര ആയതിനാൽ റിസർവേഷൻ കിട്ടിയില്ല.അതിനാലാണ് ജനറൽ ടിക്കറ്റ് എടുത്തത്.ഭാഗികമായി കേള്‍വിശക്തി നഷ്ടപ്പെടുകയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളയാളാണ് താൻ. ഡോക്ടർ തന്നെ ർട്ടിഫിക്കറ്റുമുണ്ടായിരുന്നു. അതുവെച്ച് ട്രെയിനില്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് കംപാ‍ർട്ട്മെന്റിലായിരുന്നു കയറിയത്'.

ശാരീരക വൈകല്യം ഉള്ളവർ മാത്രമായിരുന്നില്ല


'എന്നാൽ ആ കമ്പാർട്ട്മെന്റിൽ ശാരീരക വൈകല്യം ഉള്ളവർ മാത്രമായിരുന്നില്ല യാത്ര ചെയ്തത്.തന്റെ അടുത്ത വന്നിരുന്ന പഞ്ചാബിയാണ് എന്നെ കയറി പിടിച്ചത്. ഞാൻ ആ സമയത്ത് ബഹളം വെച്ചു. ഈ സമയം തന്നെ രക്ഷിക്കാനെന്ന വ്യാജേന എത്തിയവർ പിന്നീട് ഇതേ ട്രെയിനിൽ മദ്യപിച്ച് ഇരിക്കുകയും എന്നെ നോക്കി മോശം ആംഗ്യം കാണിക്കുകയും ചെയ്തു'

റെയില്‍വെ നല്‍കിയ നമ്പറില്‍


'സഹായത്തിനു റെയില്‍വെ നല്‍കിയ നമ്പറില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല, മറ്റ് വഴികൾ ഇല്ലെന്നായപ്പോഴാണ് ഫേസ്ബുക്ക് ലൈവ് ഇട്ടത്. പുലർച്ചെ മൂന്ന് മണി ആയപ്പോഴാണ് പോലീസ് വന്നത്. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ പോലീസ് പിടിച്ചെങ്കിലും തന്നേയും കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഒപ്പം വന്ന വനിതാ പോലീസുകാർ. അവർ ബലം പ്രയോഗിച്ചിരുന്നു. കൂടെ പോകാൻ ആവശ്യപ്പെട്ടു. റെയിൽവേയ്ക്കെതിരായ വീഡിയോ ഡിലീറ്റ് ചെയ്യാനും പറഞ്ഞു. ഭയന്നതോടെയാണ് വീണ്ടും വീഡിയോ ഇട്ടത്. അവർ കൊണ്ടു പോയി കള്ളക്കേസിൽ കുടുക്കുമോയെന്ന ഭയവും തനിക്ക് ഉണ്ടായിരുന്നുവെന്നും ഹനാൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ


അതിനിടെ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റിടുന്നവർക്ക് മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ ചുട്ടമറുപടിയും ഹനാൻ നൽകി.പോസ്റ്റ് വായിക്കാം-പണ്ടൊരു വിഷയത്തിൽ പ്രതികരിച്ചതിൻ്റെ വൈരാഗ്യം വെച്ച് സതീശൻ കുഞ്ഞുങ്ങൾ ഇവിടെ കിടന്നു ഭയങ്കര കരച്ചിൽ ആണ്.അത് കൂടാതെ കയറി പിടിക്കുന്നതിൻ്റെ വീഡിയോ ഉണ്ടോ എന്ന് ചോദിക്കുന്നവർ എന്തൊരു മാനസിക രോഗികൾ ആണ്???? യാത്ര ചെയ്യുമ്പോൾ ഒരാൾ മോശം രീതിയിൽ പെരുമാറും എന്നുള്ളത് ഏതു പെൺകുട്ടിയാണ് മുൻകൂട്ടി പ്രതീക്ഷിക്കുന്നത്?????? ഞാൻ അടങ്ങി ഒതുങ്ങി നിൽക്കാത്തൊണ്ട് കയറി പിടിച്ചു എന്ന് പറയുന്നവരോട് ഇത്തിരി പോന്ന നിൽക്കാൻ പോലും സ്ഥലം ഇല്ലാത്ത ട്രെയിനിൽ ഞാൻ
തുള്ളിച്ചാടുക ആയിരുന്നു കേട്ടോ...

പെൺകുട്ടിയെ അപകടത്തിൽ ആക്കും


ഞാൻ മാന്യമായി വസ്ത്രം ധരിക്കാതെ കയറി പിടിച്ചു എന്ന് പറയുന്നവരോട് ഒരു ഫുൾ പാൻ്റും ടീ ഷർട്ടും ആണ് ഞാൻ ട്രെയിനിൽ ഇട്ടിരുന്നത്. അതിൽ എന്താണ് മാന്യത കുറവ്???? എനിക്കു അങ്ങെനെ തന്നെ വേണം എന്നൊക്കെ പറയുന്നവര് സൊന്തം വീട്ടിൽ ഈ അവസ്ഥ വരുമ്പോ വിവരം അറിഞൊളും നിങ്ങളുടെ വീട്ടിലേ അമ്മ പെങ്ങൻമാരിൽ ഒരു സൗമ്യയും നിർഭയയും ഉണ്ടായാൽ മാത്രമേ അന്ന് മാത്രമേ മറ്റു പെൺകുട്ടികളുടെ സുരക്ഷക്ക് വേണ്ടി നിങ്ങളെ പോലുള്ളവർ സംസാരിക്കു.പ്രതികരിക്കുന്നവരേ നിശബ്ദരാക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ രീതി നാളെ മറ്റോരു പെൺകുട്ടിയെ അപകടത്തിൽ ആക്കും', ഹനാൻ പറഞ്ഞു.

സ്ത്രീകളുടെ യാത്ര


'ജനറൽ കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ യാത്ര ദുരിതം ആണ്. എൻ്റെ പ്രതികരണം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. സ്ലീപ്പർ, Ac യാത്ര ചെയ്യുന്ന യാത്രക്കാരെ സംരക്ഷിക്കുന്ന റെയ്ൽവേ ജനറൽ കമ്പാർട്ട്മെൻ്റിൽ ഉള്ള സ്ത്രീകളെ മറന്നു പോവുകയാണോ???? Sleeper ticket 730 രൂപ, ജനറൽ ടിക്കറ്റ് 430 രൂപ. 300 രൂപ മാത്രം വെത്യാസത്തിൽ സാധാരണക്കാർ ദുരിതം അനുഭവിക്കേണ്ടി വരുന്നു. റെയിൽവേ നിയമങ്ങൾ മാറണം. ഇനി മുതൽ ജനറൽ യാത്ര ചെയ്യേണ്ടി വന്നാലും ഞങൾ പെൺകുട്ടികൾ സുരക്ഷിതരായിരിക്കുമെന്ന് റെയ്ൽവേ ഉറപ്പ് തരണം', മറ്റൊരു പോസ്റ്റിൽ ഹനാൻ കുറിച്ചു..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+