പൊന്നോണം വന്നെത്തി.. പ്രിയപ്പെട്ടവര്‍ക്ക് മനസറിഞ്ഞ് ഓണം ആശംസിക്കാം
മഹാബലിയെ വരവേൽക്കുന്ന ദിവസം കൂടിയാണ് തിരുവോണം. ഉത്രാടം, തിരുവോണം നാൾ മുതൽ നാലു ദിവസം മഹാബലി എല്ലാ വീടുകളിലും എത്തി പ്രചകളുടെ ക്ഷേമം അന്വേഷിക്കും എന്നാണ് വിശ്വാസം.
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി എന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണ കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് പല ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും കേരളത്തിന് ഓണം എന്നത് വിളവെടുപ്പിന്റെ ഉത്സവം കൂടി ആണ്..

ഒണാഘോഷം പോലെ പ്രധാനപ്പെട്ടതുതന്നെയാണ് ഓണ സദ്യയും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി തന്നെ. തിരുവോണ നാളിൽ തൂശനിലയിൽ പഴവും ഉപ്പേരിയും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കാതെ മലയാളികൾക്ക് ഒരു ഓണമില്ല. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. എന്നാൽ പരമ്പരാഗത ഓണസദ്യയിൽ 26 ലധികം വിഭവങ്ങളുണ്ടാവും. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുമുണ്ട്.
എല്ലാവരും വീട്ടുമുറ്റത്ത് പൂക്കളമിട്ടും ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ചുമൊക്കെയാണ് സന്തോഷം പങ്കുവെയ്ക്കുന്നത്. ഓണത്തിന് പ്രിയപ്പെട്ടവർക്ക് അയക്കാനുള്ള ചില ആശംസകൾ നോക്കാം.. നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്ല്യവും ഒന്നിച്ചുചേർന്ന ഈ പൊന്നിൻ ചിങ്ങ മാസത്തിലേ, പൊന്നോണത്തെ ഹൃദയം നിറഞ്ഞ് വരവേൽക്കാം സ്നേഹത്തോടെ ഓണാശംസകൾ.
ഓണത്തിന് നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറയട്ടെ എന്ന് ആശംസിക്കുന്നു... ഓണാശംസകൾഓണ സദ്യയുടെ രുചിയും പൂക്കളിത്തിന്റെ ഭംഗിയും ചേർന്ന് ഈ ഓണം സമൃദ്ധം ആവട്ടേ എന്ന് ആശംസിക്കുന്നു.സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഓണാശംസകൾ..
മലയാളി പെണ്‍കൊടി...ഓണം സ്‌പെഷ്യല്‍ സെല്‍ഫിയുമായി ആരതി പൊടി
മനസ്സിൽ എന്നും സ്നേഹവും നന്മയും കാത്ത് സൂക്ഷിക്കാൻ കഴിയട്ടേ..ഹൃദയം നിറഞ്ഞ ഓണാശംസകൾ. മാവേലി മന്നതെ മനസ്സു നിറഞ്ഞ് വരവേൽക്കാം..നന്മയും സ്നേഹവവും നിറഞ്ഞ ഓണശംസകൾ.
നിങ്ങളുടെ എല്ലാ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും നിറമേകട്ടെ ഈ ഓണം.. ഓണാശംസകൾ! ഏവർക്കും സ്നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ. മഹാമാരിക്കാലത്തെ അതിജീവിച്ച് വീണ്ടും കേരളക്കരയിൽ നന്മയും സ്നേഹവും ഐശ്വര്യവുമായി ഒരു നാളുകൂടി എത്തിയിരിക്കുകയാണ് എല്ലാവർക്കും ഓണാസംസകൾ.












Click it and Unblock the Notifications