Happy Onam Wishes, Images: പൂക്കളവും കളികളും സദ്യയും, പൊൻപുലരി വിടരുന്ന തിരുവോണം; ആശംസകൾ നേരാം
കാണം വിറ്റും ഓണം ഉണ്ണണം എന്നുള്ളത് മലയാളികളെ സംബന്ധിച്ച് വെറുമൊരു ചൊല്ലല്ല. മറ്റെന്തൊക്കെ ആഘോഷങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും മലയാളിയ്ക്ക് അതിലെല്ലാം വലുത് എന്നും ഓണം തന്നെയായിരിക്കും. നാനാജാതിയിലും മതത്തിലുംപെട്ടവർ, വ്യത്യസ്‌ത രാഷ്ട്രീയം പേറുന്നവർ, പല തൊഴിലുകളിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ എല്ലാ കൂട്ടരും ഓണത്തെ വരവേൽക്കാനായി കാത്തിരിക്കാറുണ്ട്.
അത്തം മുതൽ നമുക്ക് ഓണാഘോഷങ്ങൾ തുടങ്ങുകയായി. എന്നാൽ അതിൽ ഏറ്റവും സവിശേഷമായ ദിനം തിരുവോണം തന്നെയാണ്. ഓണവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും മൂർധന്യത്തിൽ എത്തുന്നത് തിരുവോണ നാളിൽ ആയിരിക്കും. പൂക്കളവും സദ്യയും ഓണക്കളികളും ഒക്കെയായി തിരുവോണ നാളിൽ ഓണത്തെ എല്ലാം കൊണ്ടും കൊണ്ടാടുകയാണ് നാം ചെയ്യാറുള്ളത്.

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും തകർക്കാനാവാത്ത ഐക്യത്തെയും ഓണം അടയാളപ്പെടുത്തുന്നു. ആഡംബരപൂർണ്ണമായ ഓണസദ്യയും ആവേശകരമായ വള്ളംകളിയും ഒക്കെ ഇതിന്റെ ഭാഗമാവുന്നതോടെ കേരളത്തിന്റെ കാലാതീതമായ ആചാരങ്ങളുടെ സത്ത പ്രതിഫലിപ്പിക്കുന്ന ഈ ഉത്സവം പാരമ്പര്യങ്ങളെയും സമൂഹത്തെയും ഒരുമിച്ച് ചേർക്കുകയും ഒരു കുടക്കീഴിൽ അണിനിരത്തുകയുമാണ് ചെയ്യുക.
അത്തം തുടങ്ങിയാൽ പത്താം നാളാണ് തിരുവോണം. അതിന്റെ തലേദിവസമായ ഉത്രാടത്തിന് മലയാളികൾക്ക് പരക്കം പാച്ചിലിന്റെ നാൾ ആണെങ്കിൽ തിരുവോണം കൂടിച്ചേരലിന്റെയും കുടുംബങ്ങളുടെയും ബന്ധങ്ങളുടെയും ഐക്യത്തിന്റെയും ദിനമാണ്. കൂട്ടുകുടുംബങ്ങളിൽ ഭൂരിഭാഗവും ഈ ദിനമാവും ഒന്നിച്ചെത്തുക.
ഓണത്തിന് പിന്നിലെ ഐതിഹ്യം
കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായാണ് പലരും ഓണത്തെ കണക്കാക്കുന്നത്. ചിങ്ങത്തിലെതിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നൽകുന്ന ഓർമ്മകൾ സമ്മാനിക്കുന്നവയാണ്. മഹാബലിയുടെ പാതാളത്തിൽ നിന്നുള്ള സന്ദർശനമാണ് ഓണത്തിന്റെ ഐതിഹ്യങ്ങളിൽ പ്രധാനം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് തന്നെ ചൊല്ലി പഠിപ്പിക്കുന്നു.

മഹാബലിയെന്ന ചക്രവര്‍ത്തി പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ പാതാള ലോകത്ത് നിന്ന് കേരളത്തിലേക്ക് തിരുവോണ ദിവസം എത്തുന്നുവെന്നതാണ് ഐതിഹ്യം. വിഷ്‌ണുഭക്തൻ പ്രഹ്‌ളാദന്റെ മകന്‍ വിരോചനന്റെ പുത്രനും അസുര ചക്രവര്‍ത്തിയുമാണ് ഐതിഹ്യത്തിലെ ഈ പ്രബലനായ മഹാബലി എന്ന ദാനശീലൻ.
മഹാബലിയുടെ കീർത്തി ദേവലോകത്ത് എത്തിയതോടെ ദേവന്മാർക്ക് ഉൾഭയം കൂടി. വിശ്വജിത് യാഗം തുടങ്ങിയ മഹാബലിയെ ബ്രാഹ്‌മണ കുമാരനായ വാമനനായി ബലിക്ക് മുന്നിലെത്തിയ മഹാവിഷ്‌ണു പരീക്ഷിക്കുകയായിരുന്നു. മൂന്ന് കാലടി മണ്ണ് ദാനം ചോദിച്ചപ്പോൾ മഹാബലി സമ്മതം മൂളുന്നു. രണ്ട് കാലടികള്‍ വെച്ച് പ്രപഞ്ചം മുഴുവന്‍ അളന്ന വാമനൻ മൂന്നാമത്തെ കാലടിയ്ക്ക് വാമനന്‍ സ്ഥലം ചോദിച്ചു. മഹാബലി കുമ്പിട്ട് തന്റെ ശിരസ്സ് താഴ്ത്തിക്കൊടുത്തു എന്നാണ് ഐതിഹ്യം.

തിരുവോണദിനാശംസകൾ
ഓണത്തിന്റെ ചൈതന്യം നിങ്ങളുടെ ഏവരുടെയും ഹൃദയങ്ങളിൽ നിലനിൽക്കട്ടെ. തിരുവോണദിനാശംസകൾ
നിങ്ങളുടെ വീട് സന്തോഷവും സ്നേഹവും സമാധാനവും കൊണ്ട് നിറയട്ടെ. ഓണാശംസകൾ!
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്നതും ചിന്തിക്കുന്നതും പ്രതീക്ഷിക്കുന്നതും എല്ലാം ഓണത്തിന്റെ ചൈതന്യത്തിന്റെ ഫലമായി സഫലമാവട്ടെ, ഓണാശംസകൾ.

ഈ ഓണം നിങ്ങളുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരികയും നല്ല ഭാവിയ്ക്ക് കാരണമാവുകയും ചെയ്യട്ടെ, തിരുവോണദിനാശംസകൾ.
ഈ ഓണത്തിന് മാവേലി നിങ്ങൾക്ക് സന്തോഷം, സ്നേഹം, ദയ എന്നിവ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്‌ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി...തിരുമേനിയെഴുന്നള്ളും സമയമായി, ഹൃദയങ്ങളണിഞ്ഞൊരുങ്ങി, ഏവർക്കും ഓണാശംസകൾ!
നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം വരവായി, ഹൃദയം നിറഞ്ഞ ഓണാശംസകൾ.

മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ നേരുന്നു.
പല നിറങ്ങളാൽ കണ്ണിനും മനസിനും കുളിർമയേകുന്ന പൂക്കളം പോലെ ഈ ഓണം നിങ്ങളുടെ ജീവിതത്തിലും എല്ലാവിധ സന്തോഷവും പകർന്നുനൽകട്ടേ.. ഹൃദയം നിറഞ്ഞ ഓണാശംസകൾ.
കള്ളവും ചതിയുമെല്ലാം ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി മാറ്റിവെക്കാം, ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications