കാണം വിറ്റും ഓണം ഉണ്ണാന്‍ മലയാളികള്‍ ഉത്രാട പാച്ചിലിലേക്ക്; ഉത്രാട ദിന വിശേഷങ്ങള്‍ അറിയാം
തിരുവനന്തപുരം: കാര്‍ഷിക സമൃദ്ധിയുടെ ഒളി മങ്ങാത്ത ഓര്‍മകളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടനാളും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്. രണ്ട് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഓണം അടിച്ചുപൊളിക്കാനൊരുങ്ങുകയാണ് മലയാളികള്‍.

മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. ജാതിമതഭേദമന്യേ എല്ലാ മലയാളികളും ആഘോഷിക്കുന്ന തിരുവോണത്തിന് ഇനി രണ്ട് ദിവസമേ ഉള്ളൂ. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ നാളെ അതായത് ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ
ഉത്രാട പാച്ചില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഉത്രാട ദിനത്തിലെ ഓണത്തിനെ ഒന്നാം ഓണം എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ആഘോഷിക്കും. തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്.
കൂടാതെ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാടദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കും. ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകള്‍ ഭക്തര്‍ ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നതും ഉത്രാട ദിവസത്തിലാണ്.
അത്തം തുടങ്ങി ഒമ്പതാം നാള്‍ വരുന്ന ഉത്രാട രാത്രി വെളുത്ത് കഴിഞ്ഞാല്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങും. ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത് എന്നാണ് പറയപ്പെടുന്നത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കും. എന്നാല്‍ ചിലയിടങ്ങളില്‍ തിരുവോണ ദിവസമാണ് വലിയ പൂക്കളമിടുക.
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം
ചിങ്ങത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലാണ് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് ഇടേണ്ടത്. ഇത് പിന്നീടുള്ള ദിവസങ്ങളില്‍ വലുതാക്കി ഉത്രാടദിനത്തില്‍ വലിയ പൂക്കളം ഇടണം.












Click it and Unblock the Notifications