കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിഹരവര്‍മ്മ കൊലപാതകം വിധി മെയ് അഞ്ചിന്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഹരിഹരവര്‍മ്മ കൊലപാതകത്തിന്റെ വിധി മെയ് അഞ്ചിന്.തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി മൂന്നിലാണ് വിധി പ്രഖ്യാപിയ്ക്കുക. 2012 ഡിസംബര്‍ 24നാണ് വട്ടിയൂര്‍ക്കാവിലെ അഡ്വക്കേറ്റ് ഹരിദാസിന്റെ മകളുടെ വീട്ടില്‍ വച്ച് ഹരിഹരവര്‍മ്മ കൊല്ലപ്പെടുന്നത്.

ഹരിദാസടക്കം കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. കുറ്റകരമായ ഗൂഢാലോചന. കൊലപാതകം, കവര്‍ച്ചയ്ക്കായുള്ള കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിയ്ക്കുന്നത്.

Harihara varma

കൊല്ലപ്പെട്ട ഹരിഹര വര്‍മ്മ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്നതിനെപ്പറ്റി അധികം ആര്‍ക്കും തന്നെ അറിയല്ല. കേസില്‍ വിധി ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലും ശിക്ഷിയ്ക്കപ്പെട്ടത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോ എന്ന സംശയവും ബലപ്പെടുന്നു.

രത്‌നവ്യാപാരിയും, ഭൂമാഫിയക്കാരനും തട്ടിപ്പുകാരനുമൊക്കെയാണ് ഹരിഹര്‍ വര്‍മ്മ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മാവേലിക്കര രാജകുടുംബാഗം എന്നാണ് ഹരിഹര വര്‍മ്മ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞു.

കൊലപതാകവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ടെത്തിയ രത്‌നങ്ങള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കുന്നതിനും പരിശോധിയ്ക്കുന്നതിനുമൊക്കം അന്വേഷണ സംഘം വീഴ്ച്ച വരുത്തിയിരുന്നു. ഹരിഹരവര്‍മ്മയുടെ വീട്ടില്‍ നിന്ന കണ്ടെടുത്ത ഇയാളുടെ മേല്‍വിലാസമടങ്ങിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഹരിഹരവര്‍മ്മ ആരായിരുന്നു ?എന്തായിരുന്നു ഇയാളുടെ യഥാര്‍ത്ഥ ഇടപാട്?കൊല്ലപ്പെടാനുള്‌ല യഥാര്‍ത്ഥ കാരണം എന്തായിരുന്നു എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കി നില്‍ക്കുന്നു.

English summary
Harihara Varma Murder; Court issue verdict today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X