കോട്ടയം സ്തംഭിച്ചു!! ബിജെപിയുടെ ഹര്‍ത്താല്‍ തുടങ്ങി, പരീക്ഷകള്‍ നടക്കും

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: കോട്ടയം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. കുമരകം പഞ്ചായത്തിലെ രണ്ടു ബിജെപി അംഗങ്ങളെ മുഖം മൂടി ധരിച്ച സംഘം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നു നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കു മാറ്റമുണ്ടാവില്ലെന്നു എംജി സര്‍വകലാശാല അറിയിച്ചു.

1

കത്തോലിക്കാ സഭ കാഞ്ഞിരപ്പള്ളി രൂപത റൂബി ജൂബിലി, ഗണക മഹാസഭയുടെയും കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും സംസ്ഥാന സമ്മേളം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

2

പഞ്ചായത്ത് അംഗങ്ങളായ പി കെ സേതു (35), വി എന്‍ ജയകുമാര്‍ (37), എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 17 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നു ബിജെപി ആരോപിച്ചു.

English summary
Harthal started in Kottayam
Please Wait while comments are loading...