വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ട്...മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ അറസ്റ്റ് ഉടന്‍?
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്ഐആര്‍ എടുത്തേക്കും. വെള്ളാപ്പള്ളിയെ പ്രതിയാക്കാന്‍ തക്കതായ ശക്തമായ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ ആന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് പറയുന്നത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും രണ്ടാഴ്ച്ചക്കുള്ളില്‍ എഫ്ഐആര്‍ സമര്‍പ്പിക്കണമെന്നുമാണ് വിജിലന്‍സ് കോടി നല്കിയ നിര്‍ദ്ദേശം.
വിഎസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ്ണ വിജിലന്‍സ് കോടതി അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയത്. 20 ദിവസം കൂടി അന്വേഷണത്തിനായി വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് റേഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളാപ്പള്ളിക്ക് മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നാണ് വിവരം. വെള്ളാപ്പള്ളിയടക്കം മൈക്രോഫിനാന്‍സ് നടത്തിപ്പിന്റെ ചുമതലയുള്ള നാല് പേര്‍ക്കെതിരെ കേസെടുക്കാനാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
Read More: കണ്ണൂരിലെ 'ഡിജിപി' പി ജയരാജന്.... കുരുതിക്കളമാക്കാന്‍ നീക്കം?

കേസില്‍ വെള്ളപ്പള്ളിക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. അറസ്റ്റിനെ പ്രതിരോധിക്കാനും നിയമനടപടി സ്വീകരിക്കാനും വെള്ളാപ്പള്ളി പാടുപെടുകയാണ്. തട്ടിപ്പ് കേസ് വന്നാല്‍ ആരൊക്കെ പിന്തുണയ്ക്കുമെന്ന് പോലും വെള്ളാപ്പള്ളിക്കുറപ്പില്ല. സമുദായ അംഗങ്ങളെ ഇളക്കിവിട്ട് സര്‍ക്കാര്‍ നീക്കത്തിന് തടയിടാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. വെള്ളപ്പള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
വെള്ളാപ്പള്ളിക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ എഫ്ഐആര്‍ സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തീരുമാനമെന്നാണ് അറിയുന്നത്. അതേസമയം എസ്എന്‍ഡിപിക്കെതിരെ കൊച്ചിയില്‍ വീട്ടമ്മ സമരവുമായി രംഗത്ത് വന്നു. എസ്എന്‍ഡിപി ശാഖയ്ക്ക് വസ്തുവാങ്ങാന്‍ സ്വന്തം സ്ഥലം ജാമ്യമായി നല്കിയ ശ്രീജിത് ഭവനില്‍ ഓമനയാണ് എറണാകുളം പറവൂര്‍ ശാഖയ്ക്കു മുന്നില്‍ സമരം ആരംഭിച്ചത്. ഇതേ ശാഖയിലെ മുന്‍ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു ഓമന.

ശാഖയ്ക്ക് വസ്തുവാങ്ങുന്നതിനായി ഓമന സ്വന്തം പേരിലുള്ള 12 സെന്റ് സ്ഥലം ജാമ്യമായി നല്കി. എന്നാല്‍ ശാഖ വായ്പ തിരിച്ചടച്ചില്ല. ഇതോടെ ജാമ്യവസ്തു ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചു. കിടപ്പാടം നഷ്ട്ടപ്പെട്ട വീട്ടമ്മ ശാഖയ്ക്ക് മുന്നില്‍ സമരവുമായി എത്തുകയായിരുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ എസ്എന്‍ഡിപിയോഗത്തിന്റെ പേരില്‍ നടന്ന അഴിമതിയും തട്ടിപ്പുകളും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.
Read More: കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം തന്നെ... സിപിഎം പ്രവര്‍ത്തകനെ കൊന്നതിലുള്ള പകയെന്ന് മുഖ്യമന്ത്രി
വഞ്ചാനാകുറ്റം അഴിമതി നിരോധനനിയമം, വ്യാജരേഖ ചുമയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് വെള്ളാപ്പള്ളിക്കെതിരെ എഫ്ഐആര്‍ എടുക്കുകയെന്നാണ് വിവരം. ഇത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുകയാണ്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications