കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം തന്നെ... സിപിഎം പ്രവര്‍ത്തകനെ കൊന്നതിലുള്ള പകയെന്ന് മുഖ്യമന്ത്രി

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കൊല്ലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലുള്ള വിരോധം മൂലമാണെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

പ്രശ്‌നത്തില്‍ പോലീസ് ഫലപ്രദമായി ഇടപെട്ടതിനാല്‍ കണ്ണൂരിലെ സ്ഥിതി ഗതികള്‍ ശാന്തമാണ്. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. രാമന്തളിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ പത്ത് ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തി. ഇതിന് പകരമായാണ് ബിഎംസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നാണ് മുഖ്യമന്ത്രി നല്കിയ വിശദീകരണം.

Read More: ലഗേജിനുള്ളില്‍ ബോംബ് ? വ്യാജ ഭീഷണിയില്‍ പരിഭ്രാന്തരായി തിരുവനന്തപുരം എയര്‍പ്പോര്‍ട്ട്....

Pinarayi Vijayan

അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. രാഷ്ട്രീയം നോക്കില്ലെന്നും പിണറായി വ്യക്തമാക്കി. കണ്ണൂരിലെ കെലപാതകമടക്കം സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും കെ മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തിലെ പോലീസിന്റെ മനോവീര്യം നഷ്ടപ്പെട്ടെന്ന് കെ മുരളീധരന്‍ ആരോപിച്ചു. കൊലയ്ക്ക് പിന്നില്‍ കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികളാണ്. സര്‍ക്കാര്‍ കൊലപാതകികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ അധികാരത്തിലത്തിയ ശേഷം സംസ്ഥാനത്ത് ക്രമസമസമാധാന നില തകിടം മറിഞ്ഞെന്ന പ്രചരണം തെറ്റാണെന്ന് പിണറായി പറഞ്ഞു. ഡിജിപി സെന്‍കുമാറിനെ മാറ്റിയതില്‍ രാഷ്ട്രീയമില്ല. ഡിജിപി പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കാനാണ് ശ്രമിച്ചത്. പുറ്റിങ്ങല്‍ അപകടവും ജിഷ കൊലപാതകവുമടക്കം സുപ്രധാന കേസുകളില്‍ അടക്കം പോലീസിന്‌റെ തെറ്റ് ന്യായികരിക്കാനാണ് സെന്‍കുമാര്‍ ശ്രമിച്ചത്.

പോലീസിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയ്ക്ക് ഉത്തരവാദി ഡിജിപിയാണ്. സെന്‍കുമാറിനെ മാറ്റിയത് നന്നായെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സെന്‍കുമാറിനെ ഡിജിപി സ്ഥനത്ത്് നിന്ന് മാറ്റിയത് വലിയ വിവാദമായിരുന്നു. സെന്‍കുമാര്‍ വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വിശദീകരണത്തെതുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അതീവ ലാഘവത്തോടെയാണ് മുഖ്യമന്ത്രി രാഷ്ട്രീയ കൊലപാതകങ്ങളെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Read More: ടൂറിസ്റ്റ് വിസയില്‍ ഇറാനിലെത്തി... അപ്രത്യക്ഷരായ മലയാളികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍

English summary
Reason behind death of BJP Activist is political rivalry says Chief Minister Pinarayi Vijayan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X