Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ 'ഡിജിപി' പി ജയരാജന്‍.... കുരുതിക്കളമാക്കാന്‍ നീക്കം?

തിരുവനന്തപുരം: കണ്ണൂരില്‍ പോലീസിനെ നിയന്ത്രിക്കുന്നത് സൂപ്പര്‍ ഡിജിപി ചമയുന്ന പി ജയരാജനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പോലീസിന് അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ജില്ലാ സെക്രട്ടറിയായാ പി ജയരാജനാണ് പോലീസിനെ ഭരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

കണ്ണൂരില്‍ പോലീസുകാരെ സ്ഥലം മാറ്റുന്നതെല്ലാം പി ജയരാജന്റെ താല്‍പര്യത്തിനനുസരിച്ചാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോലീസില്‍ നടത്തിയ അഴിച്ച്പണി കൊലയാളികളെ സഹായിക്കാനാണ്. വേണ്ടപ്പെട്ടവരെ പോലീസ് തലപ്പത്തെത്തിച്ച് വ്യാപകമായി അക്രമം അഴിച്ച് വിടുകയാണെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.

Read More: കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം തന്നെ... സിപിഎം പ്രവര്‍ത്തകനെ കൊന്നതിലുള്ള പകയെന്ന് മുഖ്യമന്ത്രി

Ramesh Chennithala

ഹെഡ്‌കോണ്‍സ്റ്റബിളിനെ മാറ്റുന്നത് പോലെയാണ് സംസ്ഥാന പോലീസ് മേധവിയെ മാറ്റിയതെന്ന് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നിട്ടും പോലീസ് നോക്കുകുത്തിയായിരിക്കുകയാണ്. സര്‍ക്കാരിന്റെ വീഴചയാണിത്. കണ്ണൂരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം സിപിഎം ജില്ലാ നേതൃത്വമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമ്മതിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകനായ ധന്‍രാജിനെ 10 ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പകരം വീട്ടിയതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Read More: മോദിക്ക് തിരിച്ചടി; അരുണാചലിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ കോടതി പുന:സ്ഥാപിച്ചു

P Jayarajan

കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് കണ്ണൂരിലെ ബിജെപി സിപിഎം നേതൃത്വങ്ങളും വ്യക്തമാക്കിയിരുന്നു. ധന്‍രാജിന്റെ കൊലപാതകവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ രാമചന്ദ്രന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+