കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധി ഉടൻ നടപ്പിലാക്കുന്നത് തടയണമെന്ന ഹർജി തള്ളി

  • By Desk
Google Oneindia Malayalam News

കൊച്ചി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിധി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ശബരിമലയിലെ സുപ്രിം കോടതി ഉത്തരവ് പാലിക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം സ്ത്രീകൾക്ക് ദർശനം സാധ്യമാക്കാൻ സുരക്ഷയൊരുക്കുകയാണ് പോലീസ് ചെയ്തതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതു പ്രവർത്തകനായ പിഡി ജോസഫാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാരന് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

high court

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുളള സുപ്രീംകോടതി വിധി വന്നിട്ടും സന്നിധാനത്ത് സ്ത്രീ പ്രവേശനം സാധ്യമായിട്ടില്ല. വിധിക്കെതിരെ മുൻപെങ്ങും കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് സന്നിധാനത്ത് നടന്നത്. പത്തോളം സ്ത്രീകൾ സന്നിധാനത്തേയ്ക്ക് എത്താൻ ശ്രമം നടത്തിയെങ്കിലും കടുത്ത പ്രതിഷേധങ്ങലെ തുടർന്ന് മടങ്ങുകയായിരുന്നു. സ്ത്രീകൾ പ്രവേശിച്ചാൽ ശ്രീകോവിൽ പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്ന് തന്ത്രിയും ഭീഷണി മുഴക്കിയിരുന്നു.

"ആ ഉളുപ്പില്ലായ്മയാണ് എനിക്ക് ഞെട്ടല്‍.. രാഹുല്‍ ഈശ്വറിനെ തേച്ചൊട്ടിച്ച് ശ്രീചിത്രന്‍

മണ്ഡല മകരവിളക്ക് സീസണിൽ കൂടുതൽ‌ സ്ത്രീകൾ ദർശനം നടത്താനായി എത്തുമെന്നാണ് കരുതുന്നത്. പഴുതടച്ച സുരക്ഷയൊരുക്കി സുഗമമായ ദർശനം സാധ്യമാക്കാനുള്ള നടപടിയാണ് സർക്കാർ ആലോചിക്കുന്നത്. അയ്യായിരത്തോളം പോലീസുകാരെയാണ് സന്നിധാനത്ത് വിന്യസിക്കുക. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദ്രുതകർമസേനയും ദുരന്തനിവാരണ സേനയേയും നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ആര്‍ത്തവ രക്തംപുരണ്ട പാഡും ശബരിമലയും: വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി സ്മൃതി ഇറാനിആര്‍ത്തവ രക്തംപുരണ്ട പാഡും ശബരിമലയും: വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി സ്മൃതി ഇറാനി

English summary
high court rejects plea demanding to suspend the implementation of sc verdict in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X