കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴവെള്ളപ്പാച്ചില്‍: പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു, പൊലിഞ്ഞത് 9 ജീവനുകള്‍!!

Google Oneindia Malayalam News

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ മഴവെള്ളപ്പാച്ചില്‍. മഴ ശക്തമായി തുടരുന്നതിനാല്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ച രക്ഷാ പ്രവര്‍ത്തനം ശനിയാഴ്ച പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. പ്രദേശത്ത് മണ്ണിടിച്ചിലും തുടരുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. എപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയും എന്നത് സംബന്ധിച്ചും ധാരണയില്ല.

മുഴുവന്‍ ഡാമുകളും തുറന്നുവെന്നത് വ്യാജപ്രചാരണം: തുറന്നത് 18 ഡാമുകള്‍ മാത്രം, ഇടുക്കിയില്‍ ആശങ്കയില്ലമുഴുവന്‍ ഡാമുകളും തുറന്നുവെന്നത് വ്യാജപ്രചാരണം: തുറന്നത് 18 ഡാമുകള്‍ മാത്രം, ഇടുക്കിയില്‍ ആശങ്കയില്ല

പുത്തുമലയില്‍ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പത്തോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നതെങ്കിലും എത്ര പേരെ കാണാതായെന്നത് സംബന്ധിച്ച് വിവരം ഇപ്പോഴും ലഭ്യമല്ല. ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മൂന്നോളം ക്യാമ്പിലേക്ക് മാറ്റിയിരുന്നു. കേന്ദ്രസേനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.

swollen-water-fl

മേപ്പാടി പുത്തുമലയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഉരുള്‍പൊട്ടലുണ്ടായത്. സെന്‍റിനെന്റല്‍ റോക്ക് എസ്റ്റേറ്റിനോട് അടുത്ത ഭാഗം വലിയ ശബ്ദത്തോടെ ഇടിഞ്ഞ് അമരുകയായിരുന്നു. എസ്റ്റേറ്റ് പാഡി, ക്വാര്‍ട്ടേഴ്സുകള്‍, ക്ഷേത്രം, പള്ളി, എസ്റ്റേറ്റ് ക്യാന്റീന്‍, പോസ്റ്റ് ഓഫീസ്, ഡിസ്പെന്‍സറി എന്നിവയ്ക്ക് പുറമേ വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിരുന്നു. പുത്തുമലയില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ എണ്‍പതിനനടുത്ത് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ഡിഎസ് സി സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്.

 puth-156


ബുധനാഴ്ച രാവിലെ തന്നെ പുത്തുമലയ്ക്ക് അടുത്തുള്ള പച്ചക്കാടില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടിത്തുടങ്ങിയിരുന്നു. ഇതോടെ കുറച്ച് കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് മാറിയിരുന്നു. ഇതിന് പിന്നാലെ വയനാടിനെ ദുരന്തത്തിലാഴ്ത്തിക്കൊണ്ട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായത്. 400 ഏക്കറോളം ഭൂമിയാണ് ഒലിച്ചുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റും മഴയും ശക്തിയാര്‍ജ്ജിച്ചതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കിയിരുന്നു. കള്ളാടി മഖാം പരിസരത്ത് മണ്ണിടിഞ്ഞതോടെ പുത്തുമലയിലേക്കുള്ള റൂട്ടില്‍ അ‍ഞ്ച് കിലോമീറ്റര്‍ അകലെ വെച്ച് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

English summary
Heavy rain in Puthumala, became threat for rescue opertaion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X