കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട്ടിൽ മഴയ്ക്ക് ശമനം; വെള്ളമിറങ്ങിത്തുടങ്ങി... മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി | OneIndia Malayalam

ആലപ്പുഴ: മഴ കുറഞ്ഞുതുടങ്ങിയതോടെ കുട്ടനാട്ടിൽ വെള്ളമിറങ്ങിത്തുടങ്ങി. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലും വെള്ളം കുറഞ്ഞു. റോഡിലെ വെള്ളം നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പള്ളാത്തുരുത്തി പാടശേഖരങ്ങളിൽ നിന്ന് വെള്ളം പമ്പ് സെറ്റ് ഉപയോഗിച്ച് വറ്റിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ വൈക്കം മേഖലയിൽ മാത്രമാണ് ഇപ്പോൾ വെള്ളക്കെട്ടുള്ളത്. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 135.2യാണ് ജലനിരപ്പ്. 142 അടിവരെ സംഭരിക്കുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ഭീതിയിലാണ്.

അതേസമയം ഇടുക്കിയിലും കോട്ടയത്തും ബുധനാഴ്ചയും കനത്ത മഴ തുടരുന്നു. മഴക്കെടുതി മൂലം ഇരു ജില്ലകളിലേയും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് അവധിയാണ്. ഇടുക്കിയിൽ ഉടുംബൻചോല, ഇടുക്കി,ദേവികുളം താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

rain

കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ പാക്കേജ് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചേക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതികളെക്കുറിച്ച് ഇന്ന് ലോക്സഭയിലും ചർച്ചയുണ്ടാകും. വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

English summary
monsoon update:mullapperiyar water level rise to 135
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X