കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ദിനങ്ങളിലൊന്നായാണ് ഇന്നത്തെ ദിവസത്തെ കാണുന്നത്. സമീപകാലത്ത് നേരിടുന്ന തുടര്‍ച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ 23 വര്‍ഷത്തിന് ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്.

മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മലയാളിയായ ശശി തരൂരുമാണ് എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരം ആവശ്യപ്പെടുന്ന ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

1

പാര്‍ട്ടിയിലെ പല നേതാക്കളും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയാണ് ഖാര്‍ഗെ എന്ന പ്രതീതി തന്നെയാണ് ഇതിന് കാരണം. എന്നാല്‍ നേരത്തെ ശശി തരൂര്‍ മത്സരിക്കുമെന്ന സാധ്യതകള്‍ വന്നപ്പോള്‍ തന്നെ തരൂരിനെ പിന്തുണച്ച് രംഗത്ത് വന്നയാളായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

യുവതിയേയും കുട്ടികളേയും കടിച്ചുകീറി പിറ്റ് ബുള്‍, യുവതിക്ക് 50 ഓളം സ്റ്റിച്ച്!യുവതിയേയും കുട്ടികളേയും കടിച്ചുകീറി പിറ്റ് ബുള്‍, യുവതിക്ക് 50 ഓളം സ്റ്റിച്ച്!

2

എന്നാല്‍ അവസാന നിമിഷത്തേക്ക് സുധാകരന്‍ നിലപാട് മാറുകയും ശശി തരൂരിന് പ്രവര്‍ത്തി പരിചയമില്ല എന്ന വാദവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേദിവസം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

സുരേഷ് ഗോപി വരുമോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വി. മുരളീധരന്‍സുരേഷ് ഗോപി വരുമോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വി. മുരളീധരന്‍

3

ഇതിന് ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍. കോണ്‍ഗ്രസില്‍ 46 വര്‍ഷത്തെ പാരമ്പര്യമുളള ട്രെയിനി ആണ് താന്‍ എന്നായിരുന്നു തരൂരിന്റെ മറുപടി. കെ സുധാകരന് എന്തും പറയാം എന്നും അതിന് എതിരെ താന്‍ ഒന്നും പറയുന്നില്ല എന്നും ശശി തരൂര്‍ പറഞ്ഞു. പ്രചാരണം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

'രൂപയുടെ മൂല്യം ഇടിയുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണ്..'; വ്യത്യസ്ത നിരീക്ഷണവുമായി നിര്‍മല സീതാരാമന്‍'രൂപയുടെ മൂല്യം ഇടിയുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണ്..'; വ്യത്യസ്ത നിരീക്ഷണവുമായി നിര്‍മല സീതാരാമന്‍

4

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണം നിഷ്പക്ഷവും സുതാര്യവുമായിരുന്നില്ല. പ്രചാരണത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നും പാര്‍ട്ടി ചുമതലയുള്ളവര്‍ നിര്‍ദേശം ലംഘിച്ച് പ്രചാരണം നടത്തിയെന്നും ശശി തരൂര്‍ തുറന്നടിച്ചിരുന്നു. തന്റെ മനസ്സാക്ഷി വോട്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് ആണ് എന്ന് സുധാകരന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

5

മാത്രമല്ല ഖാര്‍ഗെ പാര്‍ട്ടിയിലെ പല താഴ്ന്ന സ്ഥാനങ്ങളും വഹിച്ചാണ് ഈ നിലയില്‍ എത്തിയത് എന്നും സുധാകരന്‍ പറഞ്ഞിരുന്നു. തരൂര്‍ ഒരു നല്ല മനുഷ്യനാണ്, പാണ്ഡിത്യമുള്ള വ്യക്തിയാണ്. എന്നാല്‍ സംഘടനാ കാര്യങ്ങളില്‍ തരൂരിന് പാരമ്പര്യമില്ല എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. രാഷ്ട്രീയ മണ്ഡലത്തില്‍ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്.

6

പാര്‍ട്ടിയെ നയിക്കാന്‍ ബുദ്ധിയും കഴിവും മാത്രം പോരാ എന്നും അനുഭവമാണ് പ്രധാനമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വലിയ ഉത്തരവാദിത്തമുള്ള സ്ഥാനത്തിന് തരൂര്‍ പ്രാപ്തനല്ല എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. പാര്‍ട്ടിയെ നയിക്കാനോ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനഃശാസ്ത്രം മനസ്സിലാക്കാനോ അക്കാദമിക് അറിവ് കൊണ്ട് മാത്രം കഴിയില്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു.

7

പ്രായോഗികമായി, പാര്‍ട്ടിയെ നയിക്കാന്‍ തരൂരിന് സാധിക്കില്ല എന്നും ഒരു ട്രെയിനി ഒരു ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് പോലെയാണ് ഇത് എന്നും അദ്ദേഹം പരിഹസിച്ചിരുന്നു. സംഘടനാപരമായി അദ്ദേഹം ഇപ്പോഴും ട്രെയിനിയാണ് എന്നും ഒരു ബൂത്ത് പ്രസിഡന്റിന്റെ റോള്‍ പോലും അദ്ദേഹം ഏറ്റെടുത്തിട്ടില്ല എന്നുമായിരുന്നു സുധാകരന്‍ ഇതിന് ന്യായീകരണമായി പറഞ്ഞിരുന്നത്.

English summary
Here is Shashi Tharoor's reply to KPCC President K Sudhakaran's trainee remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X