Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയുടെ ശ്രമം ഫലം കണ്ടില്ല: വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി; ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സുകേശിനെതിരെ സര്‍ക്കാരിന് തെളിവുകള്‍ ഹാജരാക്കാനാകാത്ത സാഹചര്യത്തിലാണിത്. ഇതുപോലെ ആയിരക്കണക്കിന് കേസുകള്‍ ഉണ്ട്. അടിയന്തര പരിഗണന ആവശ്യമുള്ള വിഷയമല്ല ഇത്. എല്ലാവരും നിയമത്തിന് മുന്നില്‍ ഒരുപോലെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മാണി കോടതിയെ സമീപിച്ചത്.ഇതേ സമയം തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിന് കാരണക്കാരായ ബിജു രമേശും സുകേശും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡി മാത്രമാണ് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

km-mani

സുകേശിനെതിരെയുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടൂതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ശാസ്ത്രീയമായ പരിശോധനകള്‍ നടത്താത്ത സിഡി എയ്ക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. കേസില്‍ പുകമറ സൃഷ്ടിക്കാനോണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

ഇതേ സമയം ബാര്‍ കോഴക്കേസില്‍ വിജില്‍സ് കോടതിക്ക് നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സ്‌റ്റേ അനുവദിക്കത്തക്ക വിധത്തിലുള്ള തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഈ മാസം 16 ന് വിജിലന്‍സ് കോടതി കേസ് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിപ്പിച്ചാല്‍ അതു ചോദ്യം ചെയ്യാന്‍ കെഎം മാണിക്ക് അവസരമുണ്ടെന്ന് ജസ്റ്റിസ് പിഡി രാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+