കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ പൂട്ടുമെന്ന് ഉറപ്പ്; ഹര്‍ജി തള്ളി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യ നയപ്രകാരം ബാറുകള്‍ പൂട്ടാനുള്ള തീരുമാനം കോടതിയും അംഗീകരിച്ചു. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ സ്‌റ്റേ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ കോടതി ഇടപെടില്ലെന്നും അറിയിച്ചു.

Bar

വ്യക്തമായ മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖകളും പ്രകാരമാണ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പറഞ്ഞാല്‍ പൂട്ടിയേ പറ്റൂ. മദ്യ നയം എന്നത് ധൃതി പിടിച്ചെടുത്ത ഒരു തീരുമാനമല്ലെന്നും കോടതി വിലയിരുത്തി. യുഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണെന്നും കോടതി പറഞ്ഞു.

സെപ്റ്റംബര്‍ 12 നാണ് കേരളത്തിലെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ അന്തിമ സമയം നല്‍കിയിരിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകളുടെ ഉടമകളും ത്രീ സ്റ്റാര്‍ ബാറുകളുടെ ഉടമകളും പ്രത്യേകം ഹര്‍ജ്ജികളാണ് നല്‍കിയിരുന്നത്.

ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ഫോര്‍,ത്രീ സ്റ്റാറുകള്‍ക്ക് നല്‍കുന്ന ബാര്‍ ലൈസന്‍സും സമാനമാണെന്നായിരുന്നു ബാര്‍ ഉടമകളുടെ വാദം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഫോര്‍ സ്റ്റാര്‍ ബാറുകളും തമ്മില്‍ നിലവാരത്തില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ എന്നും ബാറുടമകള്‍ വാദിച്ചു.

എന്നാല്‍ ഇത്തരം വാദങ്ങളൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ബാറുടമകളുടെ ആവശ്യത്തിന് നിയമസാധുതയില്ലെന്നും കോടതി വ്യക്തമാക്കി.

English summary
High Court rejected plea of Bar Owners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X