കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമനകേസ് എഴുതി തള്ളണോ? ഇനി വിജിലന്‍സിന് തീരുമാനിക്കാം!!

  • By Akshay
Google Oneindia Malayalam News

കൊച്ചി: മുന്‍ മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമനകേസ് തുടരണോ എഴുതി തള്ളണമോ എന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി. അന്വേഷണ സാധ്യത ഇല്ലെങ്കില്‍ കേസ് എഴുതിത്തള്ളാന്‍ കോടതി വിജിലന്‍സിന് അനുമതി നല്‍കി.

പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവില്‍ വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേസില്‍ രണ്ടാംപ്രതിയും ജയരാജന്റെ ബന്ധുവുമായ പി.കെ. സുധീറിന് കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസില്‍(കെഎസ്ഇബി) എംഡി നിയമനത്തിന്റെ ഗുണമുണ്ടായെന്നും ഉന്നത നിയമനം 'വിലയേറിയ കാര്യസാധ്യമായി' കാണാമെന്നും വിജിലന്‍സി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

EP Jayarajan

ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അതു വിജിലന്‍സിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നാണ് കോടതി പറഞ്ഞത്. തുടക്കത്തില്‍ തന്നെ കേസ് നിലനില്‍ക്കുമോ? ഇത് ഒഴിവാക്കേണ്ട കേസാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കേസുമായി ശക്തമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നായിരുന്നു വിജിലന്‍സ് നിലപാട്.

English summary
High Court stays EP Jayarajan's nepotism case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X