കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നത് നേരിടാന്‍ മദ്യമോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി!!

  • By Akshay
Google Oneindia Malayalam News

കൊച്ചി: പുതിയ മദ്യനയ്തിൽ സംശയം പ്രക
ടിപ്പിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വി.എം.സുധീരന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി സംശയം ഉന്നയിച്ചത്. ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നത് നേരിടാന്‍ മദ്യം നല്‍കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. രണ്ടാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പുതിയ മദ്യ നയം നടപ്പാകുമ്പോൾ തുറന്നത് നൂറിൽ താഴെ ബാറുകളാണ്. കള്ളുഷാപ്പ് ലൈസൻസിനു ലഭിച്ച 2528 അപേക്ഷകളിൽ 2112 എണ്ണവും തുടക്കത്തിലേ അംഗീകരിക്കുകയും ചെയ്തിരുന്നു. 2014 മാർച്ച് 31 വരെ ബാർ പ്രവർത്തിച്ചതും ത്രീ സ്റ്റാറിനു മുകളിൽ നക്ഷത്രപദവിയുള്ളതുമായ ഹോട്ടലുകളുടെ ബാർ ലൈസൻസാണ് പുതുക്കി നൽകുന്നത്. പുതുതായി നിർമിച്ച ഹോട്ടലുകളൊന്നും അപേക്ഷ സമർപ്പിച്ചിട്ടില്ല. സംസ്ഥാനത്തു ത്രീ, ഫോർ നക്ഷത്രപദവി ലഭിച്ചതും ദേശീയ-സംസ്ഥാനപാതകളിൽ നിന്ന് 500 മീറ്റർ അകലത്തിൽ പ്രവർത്തിക്കുന്നതുമായ 129 ഹോട്ടലുകൾ ഉണ്ട്.

court

സുപ്രീംകോടതി വിധി അനുസരിച്ചു പൂട്ടിപ്പോയ ബാർ ഹോട്ടലുകൾക്ക് അതു പ്രവർത്തിക്കുന്ന താലൂക്കിൽ ബീയർ-വൈൻ പാർലർ അനുവദിക്കും. ആ കെട്ടിടത്തിനു വൺ സ്റ്റാർ പദവി വേണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. ഇപ്പോൾ 23 പഞ്ചനക്ഷത്ര ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവാരമില്ലെന്ന കാരണത്താൽ 2014 മാർച്ച് 31നു 418 ബാറുകൾ പൂട്ടിയ കഴിഞ്ഞ സർക്കാർ 2015 മാർ‍ച്ച് 31നു പഞ്ചനക്ഷത്ര പദവി ഉള്ളവയ്ക്കു മാത്രം ബാർ ലൈസൻസും മറ്റുള്ളവയ്ക്കു ബീയർ- വൈൻ പാർലറും അനുവദിക്കുകയും ചെയ്തു.

English summary
High Court's comments about new liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X