Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നചിത്രമെടുത്ത് ഭീഷണി; കൊച്ചിയില്‍ സ്ത്രീകളടക്കം നാല്‌പേര്‍ അറസ്റ്റില്‍

കൊച്ചി: നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് സ്ത്രീകളും ഒരു അഭിഭാഷകനുമുള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സൂര്യ എന്ന ബിന്ധ്യ, കടവന്തറ സ്വദേശി റുക്‌സാന ബി ദാസ്, വടിതല കുറ്റാട്ടുശ്ശേരിയില്‍ അഡ്വ. സനിലന്‍, ഉദയംപേരൂര്‍ സ്വദേശി തോമസ് ജേക്കബ് എന്ന പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്.

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ ആകര്‍ഷിച്ച് ഹോട്ടല്‍ മുറിയില്‍ എത്തിച്ച്, ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ആ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഭീഷണിക്കിരയായ ഒരു വിദേശി മലയാളിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

arrest

ഇരകളെ തന്ത്രപൂര്‍വ്വം നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ എത്തിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ മുറിയിലെ സണ്‍ഗ്ലാസിലെ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നതാണ് രീതി. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ പൊലീസില്‍ പരാതി നല്‍കുകയും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്യും.

റുക്‌സാനയുടെയും സൂര്യയുടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് തോമസ് ജേക്കബ് ആണ്. മാജിക് വോയിസ് എന്ന മൊബൈല്‍ ഫോണിലെ അപ്ലിക്കേഷന്‍ ഉപയോഗിച്ച് പുരുഷവന്മാരുടെ ശബ്ദത്തില്‍ സൂര്യയാണ് ഇരകളോട് സംസാരിച്ചത്. വിദേശി മലയാളി തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് റുക്‌സാന തിരുവനന്തപുരത്ത് ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാണ് തട്ടിപ്പിന് കളമൊരുക്കിയത്.

പിന്നീട് ഈ പരാതിയുടെ പുറത്തായിരുന്നു ഭീഷണി. പലരില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയ ഇവര്‍ വിദേശി മലയാളിയായ യുവാവില്‍ നിന്ന് മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടത്. തട്ടിപ്പ് സംഘം പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരുകോടി രൂപ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+