വിവാഹ സത്കാര ബില്ലില്‍ കൃത്രിമം; നടി ഗോപികയ്ക്ക് നഷ്ടപരിഹാരം
തൃശൂര്‍: വിവാഹ സത്കാര ചടങ്ങുകള്‍ക്ക് അധികതുക ഈടാക്കിയെന്ന് കാട്ടി നടി ഗോപിക നല്‍കിയ പരാതിയില്‍ ഉപഭോക്തൃകോടതിയില്‍ നിന്നും അനൂകൂലവിധി. തൃശൂര്‍ ജോയ്‌സ് പാലസ് ഹോട്ടലുടമയും മാനേജരും ചേര്‍ന്ന് ഗോപികയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് തൃശൂര്‍ ഉപഭോക്തൃകോടതിയാണ് വിധിച്ചത്. ഗോപികയ്ക്ക് തിരിച്ചു നല്‍കാനുള്ള 10108 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവിലേക്ക് 1000 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.
വിവാഹശേഷം ഏര്‍പ്പെടുത്തിയ സത്കാരത്തിന് ഹോട്ടല്‍ വാടക അടക്കം 2,64,892 രൂപയായിരുന്നു മൊത്തം ചെലവ്. 900 പേര്‍ക്കായിരുന്നു ഭക്ഷണം. 25,000 രൂപ അഡ്വാന്‍സ് ആയി നല്‍കിയിരുന്നു. ചടങ്ങുകള്‍ക്കുശേഷം 2,50,000 രൂപ കൂടി ഗോപികയുടെ പിതാവ് മാനേജര്‍ക്ക് നല്‍കി. എന്നാല്‍ ബില്‍ തയ്യാറാക്കിയിട്ടില്ലെന്നും നാളെ തരാമെന്നുമെന്നും മാനേജര്‍ പിതാവിന് ഉറപ്പു നല്‍കി.

പിറ്റേന്ന് ബില്ലിനായി സമീപിച്ചപ്പോള്‍ 3,65,805 രൂപയുടെ ബില്‍ ആയിരുന്നു തയ്യാറാക്കിയിരുന്നത്. 900 പേര്‍ക്കാണ് കരാര്‍ ഉണ്ടാക്കിയിരുന്നത് എന്നും 1408 പേര്‍ ഭക്ഷണം കഴിച്ചെന്നുമായിരുന്നു മാനേജരുടെ വിശദീകരണം. എന്നാല്‍ കൂടുതല്‍ പേര്‍ ഭക്ഷണം കഴിച്ച കാര്യത്തില്‍ തെളിവു നല്‍കാന്‍ മാനേജര്‍ക്കായില്ല. ഇതു സംബന്ധിച്ച വാക്കേറ്റമുണ്ടായതോടെ 2,50,000 തന്നിട്ടില്ലെന്നും മാനേജര്‍ പറഞ്ഞു.
ഇതോടെ ഗോപികയും പിതാവും ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിസ്താരത്തിനിടെ ഗോപികയുടെ പിതാവ് 2,50,000 രൂപ തന്ന കാര്യം മാനേജര്‍ സമ്മതിച്ചു. മാത്രമല്ല, അധികം പേര്‍ ഭക്ഷണം കഴിച്ചകാര്യം തെളിയിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ക്ക് സാധിച്ചുമില്ല. ഇതോടെ വിധി ഗോപികയ്ക്ക് അനുകൂലമാവുകയായിരുന്നു.












Click it and Unblock the Notifications