കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിക്കാന്‍ അനുവദിക്കണമെന്ന ട്രാന്‍സ്‌ജെന്‍ഡറുടെ കത്ത്; കലക്ടര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പട്ടിണി കിടന്നു മടുത്തതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡറായ തൃപ്രയാര്‍ സ്വദേശി സുജി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന വെല്ലുവിളികളാണു സുജിയുടെ അപേക്ഷയില്‍ കാണുന്നതെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

trangender

ജന്മനാ വന്നുചേര്‍ന്ന നിര്‍ഭാഗ്യത്തിനൊപ്പം അവഹേളനം കൂടി അനുഭവിക്കേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥ ദയനീയമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മരണം പരിഹാരമാണെന്ന് കരുതുന്നില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡറു കള്‍ക്കുള്ള ക്ഷേമപദ്ധതികളെയും മറ്റ് കര്‍മപരിപാടികളെയും കുറിച്ച് സാമൂഹിക നീതിവകുപ്പ് ഡയറക്ടറോടും കമ്മിഷന്‍ വിശദീകരണം തേടി.

1989ല്‍ ബി.എസ്.സി. നഴ്‌സിങ് ബിരുദം നേടി പല സ്ഥലത്തും ജോലിക്ക് അലഞ്ഞെങ്കിലും ജോലി ലഭിച്ചില്ലെന്നും മാതാപിതാക്കളുടെ മരണത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ സഹോദരങ്ങള്‍ ഒറ്റപ്പെടുത്തിയെന്നും സുജിയുടെ കത്തിലുണ്ട്.


ജീവിക്കാന്‍ നിവൃത്തിയില്ലാതെ മിക്കദിവസങ്ങളിലും പട്ടിണിയിലാണ്. പി.എസ്.സിയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. മറ്റ് മേഖലകളില്‍ നിന്നുള്ള അവഗണനയും ഒറ്റപ്പെടുത്തലും കാരണം മരിക്കാന്‍ അനുമതി തരണമെന്നാണ് സുജിയുടെ ആവശ്യം. കേസ് ജൂണ്‍ 22ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

English summary
human rights notice against district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X