ചരിത്ര സമരത്തില്‍ ലക്ഷദ്വീപ്; നിരാഹാര സമരം തുടങ്ങി, നിരീക്ഷണം ശക്തമാക്കി ഭരണകൂടം
കവരത്തി: ചരിത്രത്തില്‍ ആദ്യമായി ലക്ഷദ്വീപില്‍ ഇന്ന് ഹര്‍ത്താല്‍ പ്രതീതി. ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപില്‍ നിരാഹാര സമരം തുടങ്ങി. കടകള്‍ തുറക്കാതെയും മല്‍സ്യം പിടിക്കാന്‍ കടലില്‍ പോകാതെയും ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലാണ് സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം.

ബിജെപി ഉള്‍പ്പെടെ ദ്വീപിലെ എല്ലാ പാര്‍ട്ടികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പുറത്ത് നിന്ന് ആളുകളെത്തുന്നത് തടയാന്‍ മല്‍സ്യബന്ധന ബോട്ടുകളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ പേരിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്. ബേപ്പൂര്‍, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരുടെ ബാഗേജുകളും പരിശോധിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലക്ഷദ്വീപ് ഭരണകൂടം നിര്‍ദേശിച്ചു. ദ്വീപിലെ സാഹചര്യങ്ങള്‍ മനസിലാക്കാതെയുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇത് സമരത്തിന്റെ തുടക്കമാണെന്നും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സേവ് ലക്ഷദ്വീപ് ഫോറം കണ്‍വീനന്‍ യുസികെ തങ്ങള്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടം ചേര്‍ന്നാല്‍ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലക്ഷദ്വീപിലെ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് കൊച്ചിയിലും സമരം നടക്കും. യുഡിഎഫ് എംപിമാര്‍ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലേക്കാണ് സമരം നടത്തുക. നേരത്തെ ലക്ഷദ്വീപ് കളക്ടര്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുന്ന വേളിയിലും സമരം നടന്നിരുന്നു.
Recommended Video













Click it and Unblock the Notifications