• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാനും സിപിഎം സൈബർ പോരാളി: അതില്‍ അഭിമാനിക്കുന്നു, മറ്റുളവർ ഫ്രസ്ട്രേഷൻ തീർക്കുകയാണ്

Google Oneindia Malayalam News

മലപ്പുറം: അച്ചടി മാധ്യമങ്ങളുടെയും,പിന്നീട്‌ വന്ന ദൃശ്യമാധ്യമങ്ങളുടെയും കുപ്രചരണങ്ങൾക്ക്‌ ഇന്ന് നിമിഷങ്ങളുടെ ആയുസ്സില്ലെന്ന് നിലമ്പൂർ എം എല്‍ എ പിവി അന്‍വർ. ഇന്നിത്‌ സോഷ്യൽ മീഡിയയുടെ കാലമാണ്. പാർട്ടിക്കും സർക്കാരിനുമെതിരെ ഒരുക്കപ്പെടുന്ന ഓരോ നുണക്കോട്ടകളും അവർ നിമിഷ നേരം കൊണ്ട്‌ തകർക്കുന്നു. ഒരാളുടെയും പ്രേരണ ഇല്ലാതെ തന്നെ. ഇങ്ങനെയുള്ള ആയിരങ്ങൾ നമ്മുടെ നാട്ടിലും വിദേശത്തുമുണ്ട്.

ഇതിനെ മാധ്യമങ്ങൾക്കോ,എതിർ രാഷ്ട്രീയ ചേരിയിലെ പ്രമാണികൾക്കോ മനസ്സ്‌ കൊണ്ട്‌ അംഗീകരിക്കാൻ കഴിയുന്നില്ല. ഉള്ളിലെ ഫ്രസ്ട്രേഷൻ തീർക്കാൻ,അവർ ഈ കൂട്ടായ്മയെ പല പേരിട്ട്‌ വിളിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പിവി അന്‍വർ എംഎല്‍എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞ് കഴിഞ്ഞു: എന്തുകൊണ്ട് വിശ്വസിച്ചുകൂടാ''ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞ് കഴിഞ്ഞു: എന്തുകൊണ്ട് വിശ്വസിച്ചുകൂടാ'

സി പി ഐ എം വിരുദ്ധ വാർത്തയ്ക്ക് മാർക്കറ്റ്‌ ഉണ്ടായിരുന്നു

അച്ചടി മാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലം. അന്ന് മനോരമയോ,മാതൃഭൂമിയോ പടച്ചുവിടുന്ന ഏത്‌ സി പി ഐ എം വിരുദ്ധ വാർത്തയ്ക്കും മാർക്കറ്റ്‌ ഉണ്ടായിരുന്നു. അവർ അറിഞ്ഞ്‌ കൊണ്ട്‌ പ്രചരിപ്പിക്കുന്നത്‌ കള്ളമാണെന്ന് അവർക്ക്‌ തന്നെ ഉറപ്പുണ്ടായിരുന്നിട്ടും, ഒരു കള്ളം പലതവണ വിളിച്ച്‌ പറഞ്ഞാൽ അത്‌ സത്യമാകുമെന്ന ഗീബൽസിയൻ തിയറി അവർ നെഞ്ചിലേറ്റിയിരുന്ന കാലം..

രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍

അന്നവർ കെട്ടിപൊക്കിയ നുണയുടെ കോട്ടകളിൽ

അന്നവർ കെട്ടിപൊക്കിയ നുണയുടെ കോട്ടകളിൽ പെട്ട്‌ ജീവിതം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾ ഉണ്ടാവാം. അപമാനിതരായവർ ഉണ്ടാകാം. ജീവിതം അവസാനിപ്പിച്ചവർ ഉണ്ടാകാം. കോൺഗ്രസിലെ ഒരു ഗ്രൂപ്പിനെ സഹായിക്കാനായി നമ്പി നാരായണൻ എന്ന മഹാപ്രതിഭയുടെ ജീവിതവും കരിയറും ഉൾപ്പെടെ ബലികൊടുത്ത്‌ കൊണ്ട്‌ അവർ നടത്തിയ നുണപ്രചരണങ്ങൾ പോലെ തന്നെ, അതേ രീതിയിൽ ജീവിതം തകർക്കപ്പെട്ട അറിയപ്പെടാത്ത നിരവധി നമ്പി നാരായണന്മാരും അക്കാലത്ത്‌ ജീവിച്ചിരുന്നിരിക്കാം. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സുവർണ്ണ കാലഘട്ടം എന്ന് തന്നെ ആ കാലയളവിനെ പറയേണ്ടി വരും.

മനോരമയുടെയും മാതൃഭൂമിയുടെയും അച്ചുകൾ

മനോരമയുടെയും മാതൃഭൂമിയുടെയും അച്ചുകൾ കോൺഗ്രസിന് വളരാൻ വളക്കൂറുള്ള നിലമായി സദാ സജ്ജമാക്കപ്പെട്ടിരുന്ന ആ കാലത്തും, ആ കുപ്രചരണങ്ങളെ എല്ലാം അതിജീവിച്ച്‌ പാർട്ടിയെ ജനഹൃദയങ്ങളിൽ എത്തിച്ച അന്നത്തെ സഖാക്കളുടെ ആത്മവീര്യത്തെ ഒന്നല്ല. ഒരായിരം തവണ നന്ദിപൂർവ്വം സ്മരിച്ചാലും അത്‌ വെറുതെയാകില്ല. അത്രമാത്രം അവർ അന്ന് പോരാടിയിട്ടുണ്ടാകും. ഇന്ന് കാലം മാറി. അച്ചടി മാധ്യമങ്ങളുടെയും, പിന്നീട്‌ വന്ന ദൃശ്യമാധ്യമങ്ങളുടെയും കുപ്രചരണങ്ങൾക്ക്‌ ഇന്ന് നിമിഷങ്ങളുടെ ആയുസ്സില്ല.

ഇന്നിത്‌ സോഷ്യൽ മീഡിയയുടെ കാലമാണ്.

ഇന്നിത്‌ സോഷ്യൽ മീഡിയയുടെ കാലമാണ്. ഓരോ സഖാക്കളും ഓരോ മാധ്യമങ്ങളായി മാറുന്നു. പാർട്ടിക്കും സർക്കാരിനുമെതിരെ ഒരുക്കപ്പെടുന്ന ഓരോ നുണക്കോട്ടകളും അവർ നിമിഷ നേരം കൊണ്ട്‌ തകർക്കുന്നു. ഒരാളുടെയും പ്രേരണ ഇല്ലാതെ തന്നെ. ഇങ്ങനെയുള്ള ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്‌. ആയിരക്കണക്കിനായ പ്രവാസി സഖാക്കളും അവരാൽ കഴിയുന്ന വിധം നവമാധ്യമങ്ങളിൽ പാർട്ടിക്ക്‌ വേണ്ടി, പാർട്ടിക്ക്‌ ഒപ്പമുണ്ട്‌.ഇതിനെ മാധ്യമങ്ങൾക്കോ, എതിർ രാഷ്ട്രീയ ചേരിയിലെ പ്രമാണികൾക്കോ മനസ്സ്‌ കൊണ്ട്‌ അംഗീകരിക്കാൻ കഴിയുന്നില്ല.

ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

സി പി ഐ എം സൈബർ ടെററിസ്റ്റുകളിൽ

ഉള്ളിലെ ഫ്രസ്ട്രേഷൻ തീർക്കാൻ, അവർ ഈ കൂട്ടായ്മയെ പല പേരിട്ട്‌ വിളിക്കുന്നു. സൈബർ ഗുണ്ടകൾ, കടന്നൽ കൂട്ടങ്ങൾ എന്നീ പേരുകളിൽ തുടങ്ങി. ഇന്ന് അത്‌ "സി പി ഐ എം സൈബർ ടെററിസ്റ്റുകളിൽ" എത്തി നിൽക്കുന്നു. ഞാനും ആ കൂട്ടത്തിലെ ഒരു അംഗമാണ്. അതിൽ അഭിമാനിക്കുന്നു. അഭിവാദ്യങ്ങൾ പ്രിയപ്പെട്ട
സൈബർ സഖാക്കൾക്ക്‌..

cmsvideo
  Youngster took his own life in manasa incident
  English summary
  I am also a CPM cyber fighter: I'm proud of it, others are paying for the frustration: pv anvar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X