കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഇടതു സ്ഥാനാര്‍ഥി?; എം വി നികേഷ് കുമാര്‍ വിശദീകരിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഴീക്കോട് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍. എല്‍ഡിഎഫ് 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് നികേഷ് കുമാര്‍ ഫേസ്ബുക്കിലൂടെ തന്റെ സ്ഥാനാര്‍ഥിത്വം വിശദീകരിച്ചത് രംഗത്തെത്തിയത്.

പിതാവ് വഴിയുള്ള രാഷ്ട്രീയ പാരമ്പര്യം പറഞ്ഞുകൊണ്ടാണ് നികേഷ് കുമാറിന്റെ കുറിപ്പ് തുടങ്ങുന്നത്. രാഷ്ട്രീയം എന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം വി രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ്മമണ്ഡലമാണ് ഞാന്‍ തെരഞ്ഞെടുത്തത്.

mvnikeshkumar

ഏഷ്യാനെറ്റിലെ ചെറിയ കാലം കഴിഞ്ഞ് ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ ചുമതലയിലിരുന്നുകൊണ്ടാണ് ഒന്നര പതിറ്റാണ്ടോളം ആ ജോലി ചെയ്തത്. മാധ്യമപ്രവര്‍ത്തനം എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. മലയാളത്തില്‍ ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരം രൂപപ്പെട്ടുവന്ന കാലമായിരുന്നു ഇത്. ഈ കാലത്തുടനീളം നമ്മുടെ നാടിനെ കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹമാക്കാനും നമ്മുടെ രാഷ്ട്രീയ മേഖലയെ കൂടുതല്‍ സുതാര്യമാക്കാനും നടക്കുന്ന എണ്ണമറ്റ പരിശ്രമങ്ങളുടെ ഭാഗമാകാനാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും ശ്രമിച്ചത്.

ഇത് ഒരു വഴിത്തിരിവാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് മാറാനുള്ള അവസരം. എന്നാല്‍ രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപ്പോന്ന നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ് മനസിലുള്ളത്. നമ്മുടെ രാഷ്ട്രീയം ചരിത്രപരമായ ഒരു സന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഈ തെരഞ്ഞെടുപ്പ്.

സാമൂഹിക ജീവിതത്തില്‍ വേര്‍തിരിവുകളും അസഹിഷ്ണുതയും വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ബഹുസ്വരവും മതനിരപേക്ഷവുമായ നമ്മുടെ രാഷ്ട്ര മനസിനെ സങ്കുചിതവും മതാത്മകവുമാക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഇതിന് ഫലപ്രദമായി തടയിടാന്‍ കഴിയുക ഇടതുപക്ഷ മനസുള്ള ഒരു രാഷ്ട്രീയത്തിനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ഇടതുമുന്നണി പിന്തുണയുടെ വിശദീകരണം ഇതുമാത്രമാണ്.

അഴീക്കോട് എന്റെ ജന്മനാനാടാണ്. നാടുമായി എനിക്ക് വൈകാരിക ബന്ധമുണ്ട്. ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. ഈ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് ഈ കുറിപ്പ്. നികേഷ് വിശദീകരിച്ചു.

English summary
I am LDF candidate; MV Nikesh Kumar's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X