ജേക്കബ് തോമസ് തോമസിനെതിരെ പ്രതിഷേധം; ഐഎഎസുകാര്‍ കൂട്ട അവധിയിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഐഎഎസ് ഐപിഎസ് പോര് പുതിയ തലത്തിലേക്ക് എത്തുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തിങ്കളാഴ്ച കൂട്ട അവധിയെടുക്കാനാണ് തീരുമാനം.

Jacob Thomas

വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയെ ബന്ധുനിയമനക്കേസില്‍ പ്രതി ചേര്‍ത്തത് മനപ്പൂര്‍വമാണെന്നാണ് ആരോപണം. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക മാത്രമാണ് പോള്‍ ആന്റണി ചെയ്തതെന്നും ഐഎഎസ് അസോസിയേഷന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കുന്ന നിലപടാണ് ജേക്കബ് തോമസിന്റേത്.

ജേക്കബ് തോമസിനെതിരെ ശക്തമായ ആരോപണങ്ങളുമായി ഐഎഎസ് അസോസിയേഷന്‍ രംഗത്തെത്തി. തുറമുഖ വകുപ്പ് സെക്രട്ടറിയായിരിക്കെ 50 കോടി രൂപയുടെ അഴിമതി നടത്തി. 40 കോടി രൂപയുടെ അനധികൃത സ്വന്ത് ജേക്കബ് തോമസിനുണ്ട്. തുടങ്ങിയ ആരോപണങ്ങളാണ് ജേക്കബ് തോമസിനെതിരെ ഐഎഎസ് അസോസിയേഷന്‍ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങല്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കാണാനാണ് അസേസിയേഷന്റെ തീരുമാനം.

English summary
IAS officers against Vigilance Director Jacob Thomas. IAS going to take mass leave on Monday.
Please Wait while comments are loading...