കസ്തൂരി രംഗന്‍ വീണ്ടും: ആശങ്കകള്‍ വിട്ടുമാറാതെ ഇടുക്കി, സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം

  • Posted By: Desk
Subscribe to Oneindia Malayalam

ഇടുക്കി : കസ്തൂരിരംഗന്‍ വിഷയത്തില്‍ അന്തിമ വിജ്ഞാപനം പുറപെടുവിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അഭിപ്രായപ്പെട്ടു.കേരളാ പരിസ്ഥിതി ആഘാത പഠന സമിതിക്ക് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാംങ്ങ് മൂലം പിന്‍വലിക്കുവാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യട്ടെ എന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

idukkidcc

ഇടുക്കിയിലെ ജനതയാണ് കസ്തൂരി രംഗന്‍ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്.നിലവില്‍ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമാണെന്ന്് ചീഫ് സെക്രട്ടറി ഹൈകോടതിക്ക്് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോള്‍ കസ്തൂരിരംഗന്‍ വിഷയത്തിന് ചൂടപിടിക്കാന്‍ വീണ്ടും കാരണം.അന്തിമ വിജ്ഞാപനം ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയാല്‍ ഊരാക്കുടുക്കിലാകുന്നത് ഇടുക്കി ജനതയായിരിക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഹൈകോടതില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിച്ച് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്നും ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ് കസ്തൂരിരംഗന്‍ വിഷയത്തില്‍ വലിയ പരാജയമാണെന്നും,ജനവീകാരം മനസ്സിലാക്കി ഇടുക്കിയിലെ ജനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ അന്തിമ റിപ്പോര്‍ട്ടിനുള്ള നടപടി സ്വീകരിക്കണമെന്നതാണ് യു ഡി എഫ് നിലപാടെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
idukki dcc president on kasthuri rangan report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്