ശബ്ദ്ദം നിലച്ച ഉച്ചഭാഷിണികള്‍; കുടിയേറ്റത്തിന്റെ ചരിത്രം പേറി ഇടുക്കിയുടെ ഇടവഴികള്‍...

  • Posted By: Desk
Subscribe to Oneindia Malayalam

രാജാക്കാട്: ഇത് ഇടുക്കിയിലെ ഒരു സര്‍ക്കാര്‍ ഓഫിസിലെ കാഴ്ചയാണ്.ഈ ഉച്ചഭാഷിണികള്‍ പക്ഷേ ഇന്ന് ശബ്ദിക്കില്ല. പതിറ്റാണ്ടുകളുടെ ചരിത്രങ്ങള്‍ പറഞ്ഞുപ്പോയ ഈ ഉച്ചഭാഷിണകളില്‍ ശബ്ദം നിലച്ചിട്ട് വര്‍ഷങ്ങളേറെയായിരിക്കുന്നു.കുടിയേറ്റ കാലത്തിന്റെ ചരിത്രമായ ഇവ ചതുരംഗപ്പാറ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് നിലക്കൊള്ളുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രദേശത്തെ ജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സ്ഥാപിച്ച ഉച്ചഭാഷിണികള്‍ ഇന്നും ഒരു ചരിത്ര ശേഷിപ്പായി സംരക്ഷിച്ച് പോരുകയാണ് ഇവിടുത്തെ ജീവനക്കാര്‍.

 loudspeaker

1982 ലാണ് ഇടുക്കി ജില്ലയിലെ ആദ്യകാല വില്ലേജ് ഓഫീസുകളില്‍ ഒന്നായി ചതുരംഗപ്പാറ വില്ലേജ് ഓഫീസും പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആനക്കാടുകള്‍ക്ക് നടുവിലെ കുടിയേറ്റഗ്രാമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വില്ലേജ് ഓഫീസില്‍ 1985-86 കാലഘട്ടത്തിലാണ് ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നത്. വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോളും പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക്് വേണ്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് ഉച്ചഭാഷിണികള്‍ അന്ന് ഉപയോഗിച്ചു തുടങ്ങി.

കൂടാതെ അക്കാലത്ത് സര്‍ക്കാര്‍ അറിയിപ്പുകളും ഈ ഉച്ചഭാഷിണിയിലൂടെയാണ് ജനങ്ങളിലേക്കെത്തിച്ചിരുന്നത്. കാടിറങ്ങിയെത്തുന്ന കാട്ടാനകളെ ഓടിയ്ക്കുന്നതിനും പാട്ടകൊട്ടി ശബ്ദ്ദമുണ്ടാക്കുന്നതിനും ഇവ ഉപയോഗിച്ചിരുന്നതായി പ്രദേശവാസികളില്‍ ചിലര്‍ ഓര്‍മപ്പെടുത്തുന്നു. പിന്നീട് ആധുനികതയുടെ കടന്നുകയറ്റത്തില്‍ മറ്റ് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എത്തിയതോടെയാണ് ഈ ചരിത്ര അടയാളങ്ങളുടെ ശബ്ദം നിലച്ചത്. ഹൈറേഞ്ചിന്റെ കുടിയേറ്റകാല ചരിത്രത്തിന്റെ ഭാഗമായി ഉച്ചഭാഷിണികള്‍ തുരുമ്പെടുത്ത് നശിക്കാതെ വില്ലേജ് ഓഫീസിന്റെ മുറ്റത്തെ ഇരുമ്പുകാലില്‍ നിലനിര്‍ത്തി ഇവയെ സംരക്ഷിച്ച് പോരുകയാണ ഇവിടുത്തെ ജീവനക്കാര്‍.


വയനാട് ആര്‍ ടി ഓഫീസില്‍ ഗതാഗത കമ്മീഷണറുടെ മിന്നല്‍ പരിശോധന

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
idukki reveals the history of loudspeakers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്