മൗനം പാലിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ 200 കോടി കയ്യില്‍ വന്നേനെ- ഡോ അഷീല്‍

  • Posted By: Desk
Subscribe to Oneindia Malayalam

കാസര്‍കോട്: അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഗ്രീന്‍ ലാന്‍ഡ്‌സ് എന്ന സംഘടനയില്‍ നിന്ന് 1150 ഡോളര്‍ പഠനച്ചെലവിനും യാത്രാച്ചെലവിനുമായി വാങ്ങിയെന്ന ആരോപണത്തിനെതിരെ മറുപടിയുമായി എന്‍ഡോസള്‍ഫാന്‍ ദുരിത പരിഹാര സെല്ലിന്റെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായ ഡോ മുഹമ്മദ് അഷീല്‍ രംഗത്ത് വന്നു. ഇന്ന് രാവിലെ ഫേസ്ബുക്കിലൂടെയാണ് ഡോ അഷീല്‍ കാര്യങ്ങള്‍ വിവരിച്ചത്.

കാലിയായ ഖജനാവില്‍ കൈയ്യിട്ട് തോമസ് ഐസക്... പ​ണമെടുത്തത് ആയുര്‍വ്വേദ ചികിത്സയ്ക്ക്

എന്‍ഡോസള്‍ഫാനെതിരെ സംസാരിക്കാന്‍ പോയതിന് യാത്രാചെലവായി താന്‍ 50,000 രൂപ വാങ്ങിയെന്ന് പറയുന്ന ആരോപണം ബാലിശമാണെന്ന് അഷീല്‍ പറഞ്ഞു. കാശ് കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്നവനല്ല ഞാന്‍. ജനീവയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ എന്‍ഡോസള്‍ഫാന്‍ കമ്പനി അധികൃതര്‍ തന്നെ സ്വാധീനിക്കാന്‍ വന്നതിന്റെ വിവരങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍ തുറന്ന് കാട്ടുന്നു.

endosulphan

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ 20,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞില്ലെ. മിണ്ടാതിരിക്കാന്‍ എന്താണ് തരേണ്ടത് എന്ന് ചോദിച്ചില്ലേ. അനുകൂലമായി സംസാരിക്കേണ്ട പകരം മൗനം പാലിച്ചാല്‍ കിട്ടാവുന്ന വിഹിതം എത്രയാണെന്ന് അറിയാമോ. 20,000 കോടിയുടെ ഒരു ശതമാനം 200 കോടിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വിദേശയാത്രക്ക് ശേഷം വന്ന തന്നെ ഐഎസ്ഐ ചാരനാക്കാന്‍ പോലും ശ്രമിച്ച കാര്യവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കാസര്‍കോട് ജില്ലയില്‍ തന്നെ ചേരിതിരിവ് പ്രകടമാണ്. സമരത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉടനീളം ഉണ്ടായിരുന്ന പലരും ഇപ്പോള്‍ മനസ്സ് വേദനിച്ച് കഴിയുന്നുണ്ട്. ഇപ്പോഴുള്ള സമരം എന്തിന് വേണ്ടിയാണെന്ന് ചോദിക്കുന്നവരുണ്ട്.

English summary
If I keep silence then i can earn 200 crore says Dr Muhammad Asheel

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്