കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ നീട്ടി വച്ചു

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തീയതി നവംബര്‍ 9ല്‍ നിന്നും 15ലേക്ക് നീട്ടിവച്ചു. ഡെലിഗേറ്റുകള്‍ക്ക് മുന്‍കൂര്‍ സീറ്റ് റിസര്‍വേഷനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയാണ് തീയതി നീട്ടിവച്ചതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. കഴിഞ്ഞതവണ രജിസ്‌ട്രേഷന് പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ ഒഴിവാക്കുമെന്നും അക്കാദമി അറിയിച്ചു.

iffk

പ്രതിനിധികള്‍ക്ക് എസ്എംഎസുകള്‍ വഴി സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സംവിധാനമുണ്ടാകും. നിശ്ചിത സീറ്റുകള്‍ക്കു മാത്രമായിരിക്കും ഇങ്ങനെ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നത്. റിസര്‍വ് ചെയ്യുന്നവര്‍ സിനിമ തുടങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് എത്തിയില്ലെങ്കില്‍ ആ സീറ്റ് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ലഭ്യമാക്കും.

48 മണിക്കൂര്‍ മുമ്പ് മാത്രമേ റിസര്‍വേഷന്‍ ആരംഭിക്കുകയുള്ളൂ. ഒരു ദിവസം ഒരാള്‍ക്ക് മൂന്ന് സിനിമകള്‍ മാത്രമേ റിസര്‍വ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫീസിലും പനവിളയിലെ അക്കാദമി ലൈബ്രറിയിലും ഡെലിഗേറ്റ് സെല്ലുകള്‍ തുറക്കും. ഇവിടെ നേരിട്ട് പണമടയ്ക്കാനുള്ള സംവിധാനവും തയ്യാറാക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു.

ഡെലിഗേറ്റ്‌സിനുള്ള കിറ്റുകള്‍ നവംബര്‍ 30 മുതല്‍ ടാഗോര്‍ തീയറ്ററില്‍ നിന്ന് വിതരണം ചെയ്യും. ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും.

English summary
The delegate registration for the much-awaited 20th edition of the International Film Festival of Kerala (IFFK), the state's premier movie gala, has been postponed to November 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X