കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപിഎമ്മിന്റെ മുഖം മൂടി അഴിഞ്ഞ് വീഴും; ചിറ്റാറിലെ അനധികൃത പാറഖനനത്തിന് സ്റ്റോപ് മെമ്മോ...

  • By വരുണ്‍
Google Oneindia Malayalam News

പത്തനംതിട്ട: സിപിഎമ്മിന്റെ ഒത്താശയോടെ പത്തനം തിട്ടയിലെ ചിറ്റാര്‍ പഞ്ചായത്തില്‍ നടക്കുന്ന അനധികൃത പാറഖനനത്തെ ചൊല്ലി പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി. ചിറ്റാര്‍ പഞ്ചായത്തംഗം നിതിന്‍ കിഷോര്‍ സിപിഎം നേതാക്കള്‍ നടത്തുന്ന ക്വാറികള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നതോടെ ജില്ലയില്‍ സിപിഎമ്മില്‍ രണ്ട് ചേരിയായിരിക്കുകയാണ്

സിപിഎം നേതാക്കളുടെ വസ്തുവില്‍ നടകക്കുന്ന അനധികൃത ക്വാറികളെക്കുറിച്ച് തെളിവ് സഹിതം പോലീസില്‍ നിതിന്‍ കിഷോര്‍ പരാതിയും നല്‍കി. ഇതോടെ നിതിനെ കൊല്ലുമെന്ന് വരെ ഭീഷണി ഉയര്‍ന്നു. പ്രശസ്തനാവാന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുയാണ് നിതിനെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ സിപിഎം ഒത്താശയോടെ ചിറ്റാറില്‍ നടക്കുന്ന അനധികൃത പാറഖനനങ്ങള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.

സ്റ്റോപ് മെമ്മോ

സ്റ്റോപ് മെമ്മോ

ചിറ്റാറില്‍ അനധികൃതപാറഖനനം നടത്തിയ സ്ഥലമുടമകള്‍ക്ക് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോപ്പ് മെമ്മോ നല്‍കി. ഇതോടെ പല സിപിഎം നേതാക്കളുടെയും മുഖം മൂടി അഴിഞ്ഞ് വീഴുമെന്നുറപ്പായി.

തഹസീല്‍ദാര്‍ പറഞ്ഞത്

തഹസീല്‍ദാര്‍ പറഞ്ഞത്

ബുധനാഴ്ച മറ്റ് നിയമനടപടികള്‍ തുടരുമെന്നാണ് കോന്നി തഹസ്സില്‍ദാര്‍ അറിയിച്ചതെന്ന് നിതിന്‍ കിഷോര്‍ പേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

വീട് പണിയാനും മരം വയ്ക്കാനും

വീട് പണിയാനും മരം വയ്ക്കാനും

'വീട് പണിയാനും, മരംവയ്ക്കുവാനും മണ്ണ് നിരത്തുക മാത്രമാണ്'എന്ന് പച്ചക്കള്ളം പറഞ്ഞ് പാറമടമുതലാളിയെ ന്യായീകരിച്ച സ്‌നേഹിതര്‍ക്ക് നല്ല നമസ്‌ക്കാരം പറഞ്ഞാണ് നിതിന്റെ പോസ്റ്റ്.

ഉദ്യോഗസ്ഥര്‍ ആരുടെയൊപ്പം

ഉദ്യോഗസ്ഥര്‍ ആരുടെയൊപ്പം

പത്തനംതിട്ട ജില്ല പോലീസ് മേധാവി, തഹസ്സില്‍ദാര്‍ കോന്നി താലൂക്ക്, വില്ലേജ് ഓഫീസര്‍ ചിറ്റാര്‍, പഞ്ചായത്ത് പ്രസിഡന്റ്, ഖനനം നടക്കുന്ന വാര്‍ഡിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്കെല്ലാം നിതിന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.

അനധികൃത ഖനനം

സിപിഎം പഞ്ചായത്തംഗം അംഗം ബിജു പടനിലത്തിന്റെ ബന്ധു, ബ്ലോക്ക് പഞ്ചായത്തംഗം എന്നിവരുടെ വസ്തുവിലാണ് അനധികൃത ഖനനം നടക്കുന്നത്.

അന്വേഷിച്ചിട്ട് ചീത്ത വിളിക്ക്

അന്വേഷിച്ചിട്ട് ചീത്ത വിളിക്ക്

വിമര്‍ശകര്‍ക്ക് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും നമ്പര്‍ നല്‍കി നിതിന്‍ വെല്ലുവിളിച്ചിരുന്നു. ഇവരെ വിളിക്കണം, ഈ വിഷയത്തെപ്പറ്റി ചോദിക്കണം. മറുപടി കോള്‍ റെക്കോര്‍ഡ് ചെയ്യ്ത് പോസ്റ്റ് ചെയ്യണം, മറുപടി എന്തായാലും.

കള്ളമല്ല പറഞ്ഞത്

കള്ളമല്ല പറഞ്ഞത്

ഈ വിഷയത്തില്‍ ഞാന്‍ കള്ളത്തരം കാട്ടിയെന്ന് തെളിഞ്ഞാല്‍ പാറഖനനം ചെയ്യ്തവന്റെ വീട്ടില്‍ ഒരു വര്‍ഷം ശബളമില്ലാതെ പണിചെയ്ത് നല്‍കാമെന്നായിരുന്നു നിതിന്റെ വാക്കുകള്‍. അനധികൃത പാറഖനനത്തിനെതിരെ സമരം ചെയ്യേണ്ടതിന് പകരം പാര്‍ട്ടി അവര്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നായിരുന്നു നിതിന്റെ ആരോപണം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Illegal quarry in Chittar oanchayath RDO issued stop Memo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X