Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ണൂര്‍ ജില്ലയില്‍, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്

കണ്ണൂര്‍: കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ല കണ്ണൂരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേതുടര്‍ന്ന് കര്‍ശന നിയന്ത്രണമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ പൊലീസ് കര്‍ശന പരിശോധനയാണ പൊലീസ് ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

pinarayi

അടുത്ത രണ്ട് ദിനങ്ങളില്‍ കണ്ണൂര്‍ ജില്ലയെ സംബന്ധിച്ച് അതിവനിര്‍ണ്ണായകമാണ്. വരാനിരിക്കുന്നത് അഞ്ഞൂറ് പേരുടെ പരിശോധനാ ഫലങ്ങളാണ്. ഇതില്‍ നേരത്തെതിനെക്കാളും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്ഥിതി കൂടുതല്‍ വഷളാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായി കണ്ണൂര്‍ മാറിയിരിക്കുകയാണ്.

ജില്ലയില്‍ തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ വരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും വിദേശത്തു നിന്നുവന്ന മുഴുവന്‍ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരില്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇങ്ങനെ വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 16 പേര്‍ക്ക് കൊവിഡ് പോസറ്റീവായത്.

ബാക്കിയുള്ള 214 പേരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം എത്തും. ഇതോടെ കണ്ണൂരിലുള്ള ആശങ്ക അകലുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വലിയ ആശങ്കയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോഴിക്കോട് ജില്ലയിലുള്ള 2 പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന്് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തയ്ക്കും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ 2 ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഈ ഹൗസ് സര്‍ജന്‍മാര്‍ കേരളത്തിന് പുറത്ത് നിന്നും ട്രെയിനില്‍ വന്നവരാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ ദുബായില്‍ നിന്നും കോട്ടയം ജില്ലയിലെ ഒരാള്‍ ഓസ്ട്രേലിയയില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഒരാളാണ് ഇന്ന് രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 308 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 127 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,150 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,821 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,998 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+