നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്; വിദേശ സ്വത്തിന്റെ വിവരങ്ങള്‍ തേടി

കൊച്ചി: നടന്‍ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. സിനിമയിലെ ലാഭം ഉള്‍പ്പടെ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. സിനിമ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
നാലരമണിക്കൂറോളം മൊഴിയെടുത്തെന്നാണ് വിവരം. ാേഹന്‍ലാലിന്റെ ചില സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത തേടിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരിരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങള്‍ക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ടുകളുണ്ട്. വിദേശത്ത് ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണ് ശേഷിക്കുന്നവരുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മലയാള ചലച്ചിത്ര നിര്‍മാതാക്കളുടെ വീടുകളിലും അവരുടെ വസ്തുക്കളിലും റെയ്ഡ് നടത്തിയിരുന്നു. രാവിലെ ഏഴര മണിക്ക് ആരംഭിച്ച റെയ്ഡ് പിറ്റേ ദിവസം പകല്‍ നാലര മണി വരെ നീണ്ടു. നടനും നിര്‍മാതാവുമായ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബാദുഷ, സുബൈര്‍ എന്നിവരുടെ വീടാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.


Click it and Unblock the Notifications