റഷ്യയിലെ ലോകനൈപുണ്യ മത്സരത്തിന് മുന്നോടി; ഇന്ത്യ സ്കില്‍സ് കേരള 2018 മേഖലാ മത്സരങ്ങള്‍ക്ക് തുടക്കം

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: തൊഴില്‍വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സും വ്യവസായ പരിശീലന വകുപ്പും ചേര്‍ന്നു നടത്തുന്ന തൊഴില്‍നൈപുണ്യ മേഖലാതലമത്സരങ്ങള്‍ക്ക് മാളിക്കടവ് ഗവ. ഐടിഐയില്‍തുടക്കമായി. ഉത്തരമേഖലാമത്സരവിജയികള്‍ക്കായാണ് മത്സരങ്ങള്‍. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകനൈപുണ്യമത്സരത്തിന്‍റെ മുന്നോടിയായാണ് സംസ്ഥാനതലത്തില്‍ 'ഇന്ത്യസ്കില്‍സ്കേരള 2018' എന്ന പേരില്‍മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഏപ്രില്‍ 28,29,30 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംസ്ഥാനതലമത്സരവും ജൂലൈയില്‍ ദേശീയതലമത്സരവും നടക്കും.

 indiasklls


കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ. രതീദേവി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേഖല അടിമുടി അന്തര്‍ദേശീയ നിലവാരം ആര്‍ജിക്കുന്നതിന്‍റെ സൂചനകളാണ് ഇത്തരം മത്സരങ്ങളെന്ന് അവര്‍ പറഞ്ഞു. വ്യവസായ പരിശീന വകുപ്പ് ജോയിന്‍റ് ഡയറക്റ്റര്‍ സുനില്‍ ജേക്കബ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വ്യവസായ പരിശീലന വകുപ്പ് മുന്‍വര്‍ഷം നടത്തിയ "നൈപുണ്യം" ദേശീയതലത്തില്‍വലിയ ചര്‍ച്ചയായതിന്‍റെ തുടര്‍ച്ചയാണ് 'ഇന്ത്യസ്കില്‍സ്കേരള 2018' എന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിലെ വിജയികളായിരിക്കും 2019ല്‍ റഷ്യയിലെ കസാന്‍ നഗരത്തില്‍ നടക്കുന്ന ലോകനൈപുണ്യമത്സരത്തില്‍ഇന്ത്യയെ പ്രതിനിധീകരിക്കുക. തൊഴില്‍ നൈപുണ്യമേഖലയിലെ ആഗോള നിലവാരം നേരിട്ടറിയാനും പുതുമവരുത്താനുമുള്ള അവസരമാണ് ഇതുവഴി കുട്ടികള്‍ക്ക് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ നൈപുണ്യമേഖലയില്‍ നാം ഇപ്പോഴുംവേണ്ടത്ര മികവ് കൈവരിച്ചിട്ടില്ല. റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറുകള്‍ പരിശോധിച്ചാല്‍വരെ ഇക്കാര്യം മനസിലാവും. വിദേശകാറുകളുടെ ഗുണമേന്‍മയിലേക്കും സാങ്കേതികമികവിലേക്കും ഇന്ത്യന്‍ കാറുകള്‍ എത്തുന്നില്ല.

സാങ്കേതികസഹായത്തിനായി തൊഴിലാളികളെ സമീപിച്ചാലും ഇതുതന്നെയാണ് സ്ഥിതി. നാടൊട്ടുക്കും ബൈക്കുകളും അവയുടെ അറ്റകുറ്റപ്പണിക്ക് വര്‍ക്ക്ഷോപ്പുകളും ഉണ്ടെങ്കിലും ഉപഭോക്താവിന്‍റെ മനസിന് തൃപ്തി നല്‍കുന്ന തരത്തില്‍ സേവനദാതാക്കള്‍ വളരുന്നില്ല. കമ്പനി വര്‍ക്ക്ഷോപ്പുകളില്‍പോലും ഇതാണ്സ്ഥിതി. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് വ്യവസായ പരിശീലന വകുപ്പ് നടത്തിവരുന്നതെന്നും സുനില്‍ ജേക്കബ് പറഞ്ഞു. മാളിക്കടവ് ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ കെ.വി മുഹമ്മദ്, വൈസ് പ്രിന്‍സിപ്പല്‍ പി.ഡിമുരളീധരന്‍, വനിതാ ഐടിഐവൈസ് പ്രിന്‍സിപ്പല്‍ ഉമ്മര്‍ പി. പുനത്തില്‍ എന്നിവര്‍സംസാരിച്ചു.

മത്സരങ്ങള്‍ ശനിയാഴ്ച്ച വരെ തുടരും. ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, ത്രിഡി ഗെയിംആര്‍ട്ട്, ഫ്ളൗറിസ്ട്രി, ഫാഷന്‍ ഡിസൈനിങ് ടെക്നോളജി, മൊബൈല്‍ റോബോട്ടിക്സ് എന്നീ വിഭാഗങ്ങളിലാണ് മാളിക്കടവില്‍ മത്സരങ്ങള്‍ നടക്കുന്നത്. ജില്ലാതല മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് മേഖലാതലത്തില്‍ മത്സരിക്കുന്നത്. മേഖലാതല മത്സരങ്ങളില്‍ നിന്ന്ഓരോ നൈപുണ്യമേഖലയിലും രണ്ടു പേരെ വീതം സംസ്ഥാനതല മത്സരങ്ങള്‍ക്കായി തെരഞ്ഞെടുക്കും. ലോക നൈപുണ്യ മത്സരത്തിന്‍റെ അതേമാതൃകയിലും മാനദണ്ഡപ്രകാരവുമാണ് മത്സരങ്ങള്‍. 20 നൈപുണ്യമേഖലകളാണുള്ളത്. ഏതെങ്കിലും സാങ്കേതികയോഗ്യത നേടിയവര്‍ മാത്രമല്ല സ്വയം നൈപുണ്യം സ്വായത്തമാക്കിയവരും പങ്കെടുക്കുന്നു എന്നതാണ് ഇന്ത്യസ്കില്‍ കേരളയുടെ പ്രത്യേകത. നേരത്തെ ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്തവരാണ് മത്സരാര്‍ഥികള്‍.

ഓരോ നൈപുണ്യ മേഖലയിലെയും സംസ്ഥാനതല വിജയിക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപ വീതവും സമ്മാനം ലഭിക്കും. സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്ക് പ്രോല്‍സാഹന സമ്മാനമായി 10,000 രൂപ വീതം നല്‍കും. ആകെ 38 ലക്ഷം രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
india skills kerala 2018 begins in kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്