Viral Video- ആനയേക്കാളും ഡെയ്ഞ്ചറാ..! ഓട്ടോറിക്ഷ കൊമ്പില്‍ കുരുക്കി ഉയര്‍ത്തി കാട്ടുപോത്ത്, ഞെട്ടല്‍!!
പത്തനംതിട്ട: സോഷ്യല്‍ മീഡിയ എപ്പോഴും വൈവിധ്യവും ഭീതിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ള നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുള്ളത്. അതില്‍ എപ്പോഴും കാഴ്ചക്കാരുണ്ടാകാറുള്ളത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കാണ്.

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പത്തനംതിട്ട അങ്ങമൂഴി പ്ലപ്പള്ളി റോഡില്‍ ഇറങ്ങിയ കാട്ടുപോത്ത് ഒരു ഓട്ടോറിക്ഷയെ ആക്രമിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. രാത്രിയില്‍ വനപാതയിലൂടെ ഉള്ള യാത്രക്കിടെ ആണ് സംഭവം.
വാഹനങ്ങള്‍ക്ക് അടുത്തേക്ക് പാഞ്ഞ കാട്ടുപോത്ത് ഓട്ടോറിക്ഷ കുത്തി മറിക്കാന്‍ ശ്രമിക്കുകയായിരുന്നു. മറ്റ് വാഹനങ്ങളും സമീപത്തുണ്ടായിരുന്നു. ഓട്ടോറിക്ഷക്കാരന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതോടെ ആണ് കാട്ടുപോത്ത് അക്രമാസക്തനായത് എന്നാണ് വീഡിയോ കണ്ട പലരും പറയുന്നത്. കാട്ടുപോത്തിന്റെ കൊമ്പില്‍ കോര്‍ത്ത ഓട്ടോറിക്ഷ ഉയര്‍ന്ന് പൊങ്ങിയെങ്കിലും വലിയ അപകടം കൂടാതെ രക്ഷപ്പെട്ടു.
ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ
ഡ്രൈവര്‍ക്കും കാര്യമായ പരിക്കുകള്‍ ഇല്ല. ഓട്ടോയ്ക്ക് പിന്നിലായി എത്തിയ കാറിലെ യാത്രക്കാരാണ് വീഡിയോ ഷൂട്ട് ചെയ്തത്. കാട്ടാനെയേക്കാള്‍ അപകടകാരിയാണ് കാട്ടുപോത്ത് എന്ന് ആരോ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയ്ക്ക് ഇതിനോടകം 387,000-ല്‍ അധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. 4,000-ത്തോളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഡ്രൈവര്‍ക്ക് ഒന്നും പറ്റാതിരുന്നത് ഭാഗ്യം എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. പൊതുവേ ശാന്ത സ്വഭാവക്കാരാണ് കാട്ടുപോത്തുകള്‍ എന്നാണ് വിലയിരുത്തുന്നത്. അങ്ങോട്ട് ആക്രമിച്ചാലല്ലാതെ കാട്ടുപോത്തുകള്‍ ആരേയും ഉപദ്രവിക്കില്ല. ബന്ദിപ്പൂര്‍, വയനാട്, മുതുമല തുടങ്ങിയ പശ്ചിമഘട്ട മലനിരകളിലാണ് ഇന്ത്യന്‍ കാട്ടുപോത്ത് പ്രധാനമായും കാണപ്പെടുന്നത്. വലിയ കന്നുകാലികളാണ് ഇവ.
ആരോഗ്യമുള്ള കാട്ടുപോത്തുകള്‍ക്ക് 1000 കിലോയിലേറെ ഭാരമുണ്ടാകും എന്നാണ് പറയുന്നത്. രണ്ട് മീറ്റര്‍ വരെ ഉയരവും ഇവക്ക് ഉണ്ടാകും. ആവാസ വ്യവസ്ഥയിലെ വ്യതിയാനം മൂലം വംശ നാശ ഭീഷണി നേരിടുകയാണ് കാട്ടുപോത്തുകള്‍. ആഫ്രിക്കന്‍ പോത്തിനേക്കാളും വലുതാണ് ഇന്ത്യന്‍ കാട്ടുപോത്ത് എന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications