Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂക്ക് കൊണ്ട് 'ക്ഷ' അല്ല, നല്ല ഒന്നാന്തരം സൂര്യയുടെ ചിത്രം; പ്ലസ് വൺ വിദ്യാർത്ഥിയുടെ വര വൻ വൈറൽ

കൊടുങ്ങല്ലൂർ; മൂക്ക് കൊണ്ട് 'ക്ഷ' വരയ്പ്പിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാൽ മൂക്ക് കൊണ്ട് ഒരു ചിത്രമായാലോ? കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും അതത്ര എളുപ്പമല്ല കേട്ടോ, പറയുന്നത് കൊടുങ്ങല്ലൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി ഇന്ദ്രജിത്ത് ആണ്. നടൻ സൂര്യയുടെ ചിത്രമാണ് ഇന്ദ്രജിത്ത് വരച്ചത്.വിദ്യാർത്ഥിയുടെ വര ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ആറടി വലിപ്പമുള്ള ബോർഡിൽ പോളിഫോം സ്പോഞ്ച് ഒട്ടിച്ച് അതിന് മുകളിൽ തുണിയിൽ ആണ് ചിത്രം വരച്ചിരിക്കുന്നത്. ഏകദേശം 20 മണിക്കൂറോളം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്. തമിഴ് നടന്‍ സൂര്യയുടെ ജന്മദിനമായ ജൂലൈ 23 ന് കൊടുങ്ങല്ലൂര്‍ സൂര്യ ഫാന്‍സിന്‍റെ ആഗ്രഹപ്രകാരമാണ് ജൻമദിന സമ്മാനമായി ഇത്തരത്തിലൊരു ചിത്രം ഇന്ദ്രജിത്ത് വരച്ചത്.

ndr-1627109571.jpg

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

നേരത്തേ കൈവിരലുകൾ കൊണ്ട് ടൊവീനോയുടെ ചിത്രവും കാൽവിരൽ കൊണ്ട് വിജയിയുടെ ചിത്രവും വരച്ച് ശ്രദ്ധ നേടിയിട്ടുണ്ട് ഇന്ദ്രജിത്ത്. വ്യത്യസ്തമായി എന്തുചെയ്യാം എന്നാലോചിച്ചപ്പോഴാണ് മൂക്ക് കൊണ്ട് വരച്ച് നോക്കിയാലോ എന്ന ചിന്ത വന്നത്. സൂര്യ ഫാൻസ് അസോസിയേഷൻ അംഗമായ സഹോദരനാണ് എന്നാൽ താരത്തിന്റെ ചിത്രം തന്നെയാകട്ടെയെന്ന് നിർദ്ദേശിച്ചത്.

ആദ്യം വര തുടങ്ങിയപ്പോൾ മൂക്കിന് ബാന്റേഡ് ഇടുകയൊന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ വരച്ച് മുക്കാൽ ഭാഗം ആയപ്പോഴേക്കും മൂക്കിന് പരിക്ക് പറ്റി. പിന്നീട് മുക്കിൽ പഞ്ഞിവെച്ച് പ്ലാസ്റ്റർ ഒട്ടിച്ച ശേഷമായിരുന്നു വര പൂർത്തിയാക്കിയത്. അക്രലിക് കളറുകൾ ഉപയോഗിച്ചാണ് ആറടി ഉയരവും നാലടി വലിപ്പത്തിലുള്ള ചിത്രം വരച്ചത്.

ഇത്രവേഗം വര പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഇന്ദ്രജിത്ത് പറയുന്നു. വരച്ച് കഴിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. നിരവധി പേർ അഭിനന്ദിച്ച് വിളിച്ചിരുന്നു. ഇനിയും വ്യത്യസ്തമായ രീതിയിലുള്ള വരകൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. പുതിയ സാധ്യതകൾ ആലോചിക്കുകയാണെന്നും ഇന്ദ്രജിത്ത് പറയുന്നു.പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്‍റെ മകനാണ് ഇന്ദ്രജിത്ത്. വരയ്ക്കാൻ അച്ഛൻ പൂർണ പിന്തുണ നൽകിയിരുന്നുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+