നടി മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരുമെന്ന്... ഇന്നസെന്റിന്റെ പെണ്‍വിരുദ്ധത പുറത്ത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തൃശൂര്‍: അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. നടി ആക്രമിക്കപ്പെട്ട കാര്യം ചര്‍ച്ച ചെയ്തിട്ട് എന്ത് കാര്യം എന്നാണ് ഇന്നസെന്റ് ചോദിച്ചത്.

അതില്‍ മാത്രം ഒതുങ്ങുന്നില്ല കാര്യങ്ങള്‍. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള ചോദ്യത്തിന് ഇന്നസെന്റ് നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. നടി മോശക്കാരിയാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്നിരിക്കും എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.

അമ്മയിലെ പുരുഷ മേധാവിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഇന്നസെന്റ് നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. 

കാസ്റ്റിങ് കൗച്ച്

കാസ്റ്റിങ് കൗച്ച്

സിനിമ മേഖല സ്ത്രീകളോട് വളരെ മോശമായിട്ടാണ് പെരുമാറുന്നത് എന്ന് ഒരു ആക്ഷേപം ഉണ്ടല്ലോ എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചത്. നടി പാര്‍വ്വതി നടത്തിയ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലിനെ പരാമര്‍ശിച്ചായിരുന്നു ചോദ്യം.

അത് അറിയില്ല

അത് അറിയില്ല

പാര്‍വ്വതി അങ്ങനെയെന്തെങ്കിലും പറഞ്ഞതായി തനിക്ക് അറിയില്ല എന്നായിരുന്നു ഇന്നസെന്റ് ഇതിന് നല്‍കിയ മറുപടി.

അങ്ങനെയൊന്നും ഇല്ലെന്ന്

അങ്ങനെയൊന്നും ഇല്ലെന്ന്

പഴയ കാലം ഒന്നും അല്ല പെങ്ങളേ... ഇപ്പോൾ അങ്ങനെയൊന്നും നടക്കില്ല എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. ഏതെങ്കിലും സ്ത്രീയോട് മോശമായി പെരുമാറിയാല്‍ അത് ഉടന്‍ തന്നെ പുറത്തറിയും എന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി മുന്നില്‍ വന്ന് നില്‍ക്കും എന്നും ഇന്നസെന്റ് പറഞ്ഞു. അങ്ങനെയൊരു സംഭവമേ മലയാള സിനിമയില്‍ ഇല്ലെന്നും ഇന്നസെന്റ് പറഞ്ഞു.

മോശക്കാരികള്‍ ചിലപ്പോള്‍

മോശക്കാരികള്‍ ചിലപ്പോള്‍

നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ അവര്‍ കിടക്ക പങ്കിട്ടെന്നുവരും എന്നാണ് ഇതേ കുറിച്ച് അടുത്ത വാചകമായി ഇന്നസെന്റ് പറഞ്ഞത്. അതല്ലാതെ വേറെ ഒന്നും ഇല്ലെന്നും, ഇന്ന് എല്ലാം ക്ലീന്‍ ക്ലീന്‍ ആയിട്ടാണ് ആ വക കാര്യങ്ങള്‍ പോകുന്നത് എന്നും ഇന്നസെന്റ് പ്രതികരിച്ചു.

അച്ഛന്‍മാരുടെ സംഘടന

അച്ഛന്‍മാരുടെ സംഘടന

അമ്മ എന്നത് പുരുഷ മേധാവിത്വമുള്ള സംഘടനയാണെന്നും അത് അച്ഛന്‍മാരുടെ സംഘടനയാണെന്നും ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു മറ്റൊരു ചോദ്യം. അതിനുള്ള ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ...

കേരളത്തില്‍ വനിത മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ?

കേരളത്തില്‍ വനിത മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ?

കേരളത്തില്‍ ആദ്യമായി എപ്പോഴാണ് മന്ത്രിസഭ ഉണ്ടായത് എന്ന് അറിയുമോ എന്നാണ് ഇന്നസെന്റിന്റെ ചോദ്യം. ഇത്രയും കാലമായിട്ട് ഒരു വനിത മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ എന്നും ഇന്നസെന്റ് ചോദിക്കുന്നുണ്ട്.

അങ്ങനെയല്ല വേണ്ടത്... മിടുക്കികള്‍

അങ്ങനെയല്ല വേണ്ടത്... മിടുക്കികള്‍

അപ്പോള്‍ അങ്ങനെയാണ് വേണ്ടത് എന്നായി അടുത്ത ചോദ്യം. ഒരിക്കലും അങ്ങനെയല്ല വേണ്ടത് എന്ന് ഇന്നസെന്റിന്റെ മറുപടി. മിടുക്കികളായ പെണ്‍കുട്ടികള്‍ മുന്നോട്ട് വരണം എന്നായിരുന്നു പിന്നീട് പറഞ്ഞത്.

സംവരണം, കഴിവില്ലാത്തവര്‍

സംവരണം, കഴിവില്ലാത്തവര്‍

മിടുക്കിയായിട്ടുള്ള സ്ത്രീകളാണ് വരേണ്ടത്. അല്ലാതെ സംവരണം എന്ന് പറഞ്ഞ് ഒന്നും അറിയാത്തവരല്ല വരേണ്ടത് എന്നാണ് ഈ വിഷയത്തില്‍ ഇന്നസെന്റിന്റെ അഭിപ്രായം.

English summary
Innocent's reaction about casting couch in Malayalam Cinema.
Please Wait while comments are loading...