ഉടമസ്ഥരില്ലാത്ത 50000 രൂപ രാജ്യസഭയില്‍ : കണ്ടെത്തിയത് കോണ്‍ഗ്രസ് നേതാവിന്റെ സീറ്റില്‍; ഒടുവില്‍ അന്വേഷണം
ഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും തെലങ്കാനയില്‍ നിന്നുള്ള അംഗവുമായ മനു അഭിഷേക് സിങ്വിയുടെ ഇരിപ്പിടത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം. കോണ്‍ഗ്രസ് നേതാവിന് അനുവദിച്ച സീറ്റിൽ നിന്നും 50000 രൂപ പാർലമെൻ്റ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ സഭയെ അറിയിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് വലിയ പ്രതിഷേധവുമായി മുന്നോട്ട് വന്നു. അന്വേഷണം നടത്തി പണം എങ്ങനെ വന്നുവെന്നും ആരുടേതാണെന്നും കണ്ടെത്തുന്നതിന് മുമ്പേ ആരുടേയും പേര് പറയേണ്ട ആവശ്യമില്ലായിരുന്നുവെന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.
ആരോപണം നിഷേധിച്ച് മനു അഭിഷേക് സിങ്വിയും രംഗത്ത് വന്നിട്ടുണ്ട്. "രാജ്യസഭയിലേക്ക് പോകുമ്പോൾ ഞാൻ 500 രൂപയുടെ ഒരു നോട്ട് മാത്രമായിരുന്നു കയ്യില്‍ കരുതിയത്. ഇത്തരം ഒരു കാര്യത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്. 12.57 ന് ഞാൻ സഭയിലെത്തി, ഉച്ചയ്ക്ക് 1 മണിക്ക് സഭ പിരിഞ്ഞു. പിന്നീട് 1.30 വരെ ഞാൻ കാൻ്റീനിലായിരുന്നു. ഒടുവില്‍ അയോധ്യയില്‍ നിന്നുള്ള എംപി അവധേഷ് പ്രസാദിനൊപ്പം പാർലമെൻ്റ് വിട്ടു" കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സംഭവം അന്വേഷിക്കാനുള്ള തീരുമാനത്തെ മനു അഭിഷേക് സിങ്വി സ്വാഗതം ചെയ്തു. ലോക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ഇരിപ്പിടം ഒരോരുത്തർക്കും അനുവദിക്കേണ്ടി വരുമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സീറ്റ് പൂട്ടി താക്കോലുമായി വീട്ടിലേക്ക് പോകാമല്ലോ. അല്ലെങ്കില്‍ മറ്റാർക്കെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനും ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാനും കഴിയും. ഇത്തരം കാര്യങ്ങള്‍ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും മനു അഭിഷേക് സിങ്വി കൂട്ടിച്ചേർത്തു.
സഭ നിർത്തിവച്ചതിന് ശേഷം നടക്കുന്ന പതിവ് പരിശോധനയിലാണ് മനു അഭിഷേക് സിങ്വി അനുവദിച്ച സീറ്റ് നമ്പർ 222 ൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തത്. സുരക്ഷ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും രാജ്യസഭാ സെക്രട്ടറിയേറ്റ്, മുതിര്‍ന്ന എം പിമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. പണം എങ്ങനെയാണ് സഭയിലേക്ക് എത്തിയതെന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കും.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications