എന്തിന് ഞാന്‍ ഒളിച്ചോടി; കൊയിലാണ്ടിയിലെ പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കൂ...
കോഴിക്കോട്: എന്തിനാണ് കൊയിലാണ്ടിയിലെ പെണ്‍കുട്ടി വിവാഹത്തിന് തൊട്ടുമുമ്പ് വീട്ടില്‍നിന്നും കാമുകനൊപ്പം ഇറങ്ങിപ്പോയത്. വിവാഹവേഷത്തില്‍ കാമുകനൊപ്പം പോയ പെണ്‍കുട്ടി എന്തിനത് ചെയ്തു എന്ന് ആരും ചോദിച്ചില്ല. മറിച്ച്, നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ച് കാമുകനൊപ്പം പോയി എന്ന കുറ്റം ചാര്‍ത്തി വിചാരണ ചെയ്യുകയാണ് നാട്ടുകാര്‍. സോഷ്യല്‍ മീഡിയയിലും പെണ്‍കുട്ടിക്കെതിരെ ആക്രമണങ്ങള്‍ രൂക്ഷം.
വീട്ടുകാര്‍ തടങ്കലില്‍ വെച്ചത് കൊണ്ടാണ് വിവാഹത്തിന് തൊട്ടുമുമ്പ് വീട് വിടേണ്ടിവന്നത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീട് വിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വീടുവിട്ടത്. - പെണ്‍കുട്ടി പറയുന്നു. പിന്നീട് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ കാമുകനോടൊപ്പം പെണ്‍കുട്ടി ഹാജരായി.

കൊയിലാണ്ടി മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയോടും കാമുകനോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. മിശ്രവിവാഹിതയായ പെണ്‍കുട്ടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാണ്. ഒരു അമ്പലത്തിന് മുന്നില്‍ വച്ച് ഇവര്‍ വിവാഹിതരായി എന്ന വാര്‍ത്തയാണ് ആളുകളെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരും ബന്ധുക്കളും മുന്‍കൈ എടുത്താണ് നടത്താന്‍ തീരുമാനിച്ചതത്രെ. ഇതിനായി സ്വരൂപിച്ച പണവും സ്വര്‍ണവും ഉള്‍പ്പടെയെടുത്താണ് പെണ്‍കുട്ടി കാമുകനൊപ്പം പോയത് എന്നും ചിലര്‍ പറയുന്നു. അതേസമയം വീട് വിടുമ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ വീട്ടുകാര്‍ക്ക് തിരിച്ചുകൊടുത്തതായി പെണ്‍കുട്ടി പറയുന്നു.












Click it and Unblock the Notifications