ദീലിപിന്റെയും നാദിര്‍ഷായുടെയും പേര് അവരോട് പറഞ്ഞു!! സുനി എല്ലാം സമ്മതിച്ചു!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് സുനില്‍. ജയിലില്‍ നിന്നുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെട്ടാണ് പോലീസ് സുനിലിനെ ചോദ്യം ചെയ്യുന്നത്. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് വേണ്ട രീതിയില്‍ സഹകരിക്കാതിരുന്ന സുനില്‍ ഇപ്പോള്‍ പല കാര്യങ്ങളും തുറന്നു പറയുന്നതായി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ നിന്ന് നടന്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും പേരുകള്‍ സഹതടവുകാരോട് താന്‍ പറഞ്ഞതായി സുനില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്നു സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

ഒപ്പമിരുത്തി ചോദ്യം ചെയ്തു

ഒപ്പമിരുത്തി ചോദ്യം ചെയ്തു

ജയിലില്‍ സുനിലിന് ഫോണ്‍ എത്തിച്ചുകൊടുക്കുന്നതോടൊപ്പം എല്ലാ വിധ സഹായങ്ങളും നല്‍കിയ വിഷ്ണു, വിപിന്‍ദാസ് എന്നിവരെ പോലീസിന് വെള്ളിയാഴ്ച കസ്റ്റഡിയില്‍ ലഭിച്ചിരുന്നു. മൂന്നു പേരെയും ഒരുമിച്ച് ഇരുത്തിയാണ് വെള്ളിയാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തത്.

പലതും സമ്മതിച്ചു

പലതും സമ്മതിച്ചു

നേരത്തേ പോലീസ് തനിച്ചു ചോദ്യം ചെയ്തപ്പോള്‍ പല കാര്യങ്ങളും സമ്മതിക്കാതിരുന്ന സുനില്‍ ഇപ്പോള്‍ ചില കാര്യങ്ങള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. സിനിമാ താരങ്ങള്‍ക്കെതിരേ ഉയര്‍ത്തിയ ആരോപണം സുനില്‍ സമ്മതിച്ചിട്ടുണ്ട്.

ദിലീപിന്റെയും നാദിര്‍ഷായുടെയും പേരുകള്‍

ദിലീപിന്റെയും നാദിര്‍ഷായുടെയും പേരുകള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും പേര് താന്‍ സഹതടവുകാരോട് പറഞ്ഞതായി സുനില്‍ പോലീസിനോട് സമ്മതിച്ചെന്നാണ് സൂചന.

നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും സുനിലില്‍ നിന്നു പോലീസിനു ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയ്യാറല്ല.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

സിനിമ രംഗത്തുള്ള കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് നേരത്തേ തന്നെ പോലീസിനു വ്യക്തമായിരുന്നു. എന്നാല്‍ സിനിമാമേഖലയിലുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

കാവ്യയെയും ഉടന്‍ ചെയ്‌തേക്കും

കാവ്യയെയും ഉടന്‍ ചെയ്‌തേക്കും

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിച്ചിരുന്നുവെന്നാണ് സുനില്‍ നേരത്തേ പോലീസിനോടു വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നു കാവ്യയെയും അമ്മ ശ്യാമളയെയും പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 ജയില്‍ അധികൃതരെ ചോദ്യം ചെയ്യും

ജയില്‍ അധികൃതരെ ചോദ്യം ചെയ്യും

തന്നെ ജയിലില്‍ വച്ച് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയാണ് ദിലീപിന്റെ പേരില്‍ കത്ത് എഴുതിച്ചതെന്ന് സഹതടവുകാരനായ വിപിന്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതരെയും അന്വേഷണസംഘം ചോദ്യം ചെയ്യാനിടയുണ്ട്.

കോയമ്പത്തൂരില്‍ കൊണ്ടുപോവും

കോയമ്പത്തൂരില്‍ കൊണ്ടുപോവും

സുനിലിനെ കോയമ്പത്തൂരിലെത്തിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നതായാണ് സൂചന. കാരണം കോയമ്പത്തൂരില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഫോണ്‍ ഉപയോഗിച്ചാണ് ജയിലില്‍ വച്ചു സുനില്‍ പലരെയും വിളിച്ചതെന്നു കണ്ടെത്തിയിരുന്നു.

English summary
Interrogation of sunil in actress attacked case
Please Wait while comments are loading...