ബിരിയാണി ഹംസ വിറപ്പിക്കുന്നു; ഐസിസ് റിക്രൂട്ടര്‍മാരെ തേടി പോലീസ്, നാലുപേര്‍ കുടുങ്ങി

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കേരളത്തില്‍ ആഗോള ഭീകരവാദ സംഘടനയായ ഐസിസിന് എന്താണ് കാര്യം? ഈ ചോദ്യം കുറച്ചുമുമ്പ് പലരും ചോദിച്ചതാണ്. എന്നാല്‍ എല്ലാ ചോദ്യങ്ങളെയും അസ്ഥാനത്താക്കി കേരളത്തില്‍ നിന്ന് ഐസിസ് ബന്ധമുള്ളവരെ പോലീസ് പിടികൂടുന്നത് തുടരുകയാണ്.

മോദി തന്ത്രം ഫലിക്കുന്നു; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ കുതിപ്പ്, ഒറ്റയടിക്ക് മറികടന്നത് 30 രാജ്യങ്ങളെ

നേരത്തെ അഞ്ചുപേരെയാണ് ഐസിസ് ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ നാല് പേരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് പിടികൂടിയിരിക്കുന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. രണ്ടിടങ്ങളില്‍ നിന്നാണ് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആരാണ് ഇവര്‍ക്ക് പിന്നില്‍. എന്താണ് ഇവരുടെ ലക്ഷ്യം...

ചക്കരകല്ല്, വളപട്ടണം

ചക്കരകല്ല്, വളപട്ടണം

ആഗോള ഭീകരവാദ സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കണ്ണൂരില്‍ നാല് പേരെ കൂടി പോലീസ് പിടികൂടി. ചക്കരക്കല്ലില്‍ നിന്നു രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ബിരിയാണി ഹംസയും സംഘവും

ബിരിയാണി ഹംസയും സംഘവും

തലശേരി യുകെ ഹംസ, സൈനാസില്‍ മനാഫ് റഹ്മാന്‍, മുണ്ടേരി മിഥ്‌ലാജ്, മയ്യില്‍ അബുല്‍ റസാഖ്, മുണ്ടേരി റാഷിദ് എന്നിവരെയാണ് പോലീസ് കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തത്. ഇതില്‍ ഹംസയാണ് സംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറയുന്നു. ഇയാളെ ബിരിയാണി ഹംസ എന്നും അറിയപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടതി ചെയ്തത്

കോടതി ചെയ്തത്

കഴിഞ്ഞദിവസം ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അഞ്ചുപേരെ തലശേരി ജില്ലാ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ വ്യക്തികളുമായി ബന്ധമുള്ളവരെയാണ് പോലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

യാത്രയ്ക്കുള്ള സൗകര്യം

യാത്രയ്ക്കുള്ള സൗകര്യം

അറസ്റ്റിലായവര്‍ക്ക് വിദേശയാത്രയ്ക്കുള്ള സൗകര്യം ചെയ്തുകൊടുത്തത് ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരാണത്രെ. യാത്രാരേഖകളും പാസ്‌പോര്‍ട്ട്, വിസ, എന്നിവയെല്ലാം ഈ നാലുപേരായിരുന്നു സംഘടിപ്പിച്ച് നല്‍കിയത്.

ട്രാവല്‍സുകളില്‍ പരിശോധന

ട്രാവല്‍സുകളില്‍ പരിശോധന

കൂടാതെ യാത്രാ രേഖകള്‍ നല്‍കിയ ട്രാവല്‍സുകളിലും അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. നേരത്തെ അറസ്റ്റിലായ അഞ്ചുപേരെ 15 ദിവസത്തേക്കാണ് തലശേരി കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്.

മതഗ്രന്ഥം വായിക്കണം

മതഗ്രന്ഥം വായിക്കണം

മതഗ്രന്ഥം വായിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിച്ചു. ജയില്‍ ലൈബ്രറിയില്‍ നിന്ന് ഗ്രന്ഥം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ഐസിസ് നേതാക്കളുമായി ബന്ധം

ഐസിസ് നേതാക്കളുമായി ബന്ധം

ഹംസ, മനാഫ് റഹ്മാന്‍, മിഥ്‌ലാജ്, അബുല്‍ റസാഖ്, റാഷിദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുള്ളത്. ഇവരുടെ സംഘത്തിന് നേതൃത്വം നല്‍കിയ ഹംസയ്ക്കു ഐസിസിന്റെ പ്രധാനികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

മൂന്ന് കേന്ദ്രങ്ങള്‍

മൂന്ന് കേന്ദ്രങ്ങള്‍

വളപട്ടണം, ചക്കരകല്ല്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഐസിസ് റിക്രൂട്ട് നടത്തുന്നതെന്നും ഹംസ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്. തുടര്‍ന്നായിരുന്നു വളപട്ടണത്ത് നിന്നും ചക്കരകല്ലില്‍ നിന്നും ചിലരെ പിടികൂടിയത്.

യഥാര്‍ഥ ഇസ്ലാം

യഥാര്‍ഥ ഇസ്ലാം

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഹംസയുടെ നിലപാടുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. യാഥാര്‍ത്ഥ മുസ്ലീം ഐസിസ് ആണത്രെ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പണ്ഡിതര്‍ പോലും പറയാത്ത കാര്യമാണിയാള്‍ പറഞ്ഞത്.

മതപണ്ഡിതരെ വിളിക്കൂ

മതപണ്ഡിതരെ വിളിക്കൂ

വെറുതേ പറയുക മാത്രമല്ല. താന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ മതപണ്ഡിതരെ വിളിക്കാന്‍ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തുവത്രെ ഇയാള്‍. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത് വര്‍ഷത്തോളമായി വിദേശത്തായിരുന്നു ഹംസ. 1998 മുതല്‍ ഇയാള്‍ ഗള്‍ഫിലായിരുന്നു.

English summary
ISIS connection: Four more peoples in custody at Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്