കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിലേക്ക് മതം മാറിയവരില്‍ 76 ശതമാനവും സ്ത്രീകള്‍; പണമിടപാടുകളിലെ ദുരൂഹത വിരല്‍ചൂണ്ടുന്നതെന്ത്...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അടുത്തിടെ കാണാതായ പെണ്‍കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. കാണാതായ പെണ്‍കുട്ടികളില്‍ 90 ശതമാനവും മതപരിവര്‍ത്തനം നടത്തിയെന്നാണ് വിവരം. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായ യുവതീയുവാക്കളുടെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടികളുടെ തിരോധാനത്തില്‍ ഏറെ ദുരൂഹത നിറയുകയാണ്.

Read More: ജേക്കബ് തോമസിന്റെ അഴിമതിപ്പട്ടിക കണ്ടാല്‍ ഞെട്ടും; കളക്ടര്‍മാര്‍ ഉള്‍പ്പടെ 1700ലേറെ ഉദ്യോഗസ്ഥര്‍!!!

കേരളത്തില്‍ സംഘടിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇതിന് വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ കേരളത്തില്‍ പിടികൂടിയ കള്ളപ്പണത്തിനും മതപരിവര്‍ത്തന സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്നാണ് വിവരം. കേരളത്തിലെ മതപഠന കേന്ദ്രങ്ങള്‍ക്കെത്തുന്ന വിദേശ ഫണ്ടും അവയുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെയാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഇതില്‍ 60 ശതമാനം ഹിന്ദു പെണ്‍കുട്ടികളാണ്. എന്താണ് മതപരിവര്‍ത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം...?

Read More: ആശ്വാസം കണ്ടെത്തി സര്‍ക്കാര്‍; ഐസിസിലേക്ക് പോയത് കുറച്ച് പേര്‍ മാത്രം!

അന്വേഷണം

അന്വേഷണം

കേരളത്തില്‍ അടുത്തിടെ നടന്ന മതപരിവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്ര അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

പണം നല്‍കി

പണം നല്‍കി

പണം നല്‍കി മതപരിവര്‍ത്തനം നടത്തുന്നു എന്നപരാതികളില്‍ 90 ശതമാനവും സത്യമാണത്രേ. പ്രണയം നടിച്ചും മറ്റ് പ്രലോഭനങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് സംസ്ഥാനത്ത്‌ നടക്കുന്നത്.

പ്രചാരകര്‍

പ്രചാരകര്‍

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായവരെക്കൊണ്ട് ബന്ധുക്കളെയും പരിചയക്കാരെയും മതം മാറ്റാന്‍ പ്രേരിപ്പിച്ചതായും മൊഴികളുണ്ട്. തീവ്രവാദസ്വഭാവമുള്ള മതപരിവര്‍ത്തനങ്ങളിലാണ് ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്.

മതപരിവര്‍ത്തന കേന്ദ്രങ്ങള്‍

മതപരിവര്‍ത്തന കേന്ദ്രങ്ങള്‍

കേരളത്തില്‍ രണ്ട് മതപരിവര്‍ത്തന കേന്ദ്രങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും നിരീക്ഷിക്കുന്നത്. 2011-2015 വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് 5793 പേരാണ് മതം മാറിയത്.

ഇസ്ലാമിലേക്ക്

ഇസ്ലാമിലേക്ക്

5793 പേരും മതം മാറിയത് ഇസ്ലാം മതത്തിലേക്കാണ്. ഇതില്‍ 76 ശതമാനവും സ്ത്രീകളാണെന്നതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

ഹിന്ദുയുവതികള്‍

ഹിന്ദുയുവതികള്‍

ഹിന്ദുയുവതികളെയാണത്രേ മതപരിവര്‍ത്തന സംഘം ലക്ഷ്യം വയ്ക്കുന്നത്. 35 വയസില്‍ താഴെയുള്ള സ്ത്രീകളാണ് ലക്ഷ്യം. മതപരിവര്‍ത്തനം നടത്തിയതില്‍ 4719 പേര്‍ ഹിന്ദുക്കളും 1074 പേര്‍ ക്രിസ്ത്യാനികളുമാണ്.

കണക്കുകള്‍

കണക്കുകള്‍

2011ല്‍ 1074 പേരെയാണ് കാണാതായത്. 2012ല്‍ 1117 പേരും, 2013ല്‍ 1137 പേരും 2014ല്‍ 1256ഉം 2015ല്‍ 1209 പേരും മതം മാറിയിട്ടുണ്ട്.

നിയമനടപടി

നിയമനടപടി

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അടുത്തിടെ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ച് പേര്‍ മതം മാറിയതാണ്.ഇവര്‍ ഐസിസില്‍ ചേര്‍ന്നതായാണ് വിവരം

English summary
isis link of religious conversion centers, National Investigation agency observe source of foreign funds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X